കാര്‍ഷിക അടിസ്ഥാന സൗകര്യ മേഖലയിലേക്ക് കൂടുതല്‍ നിക്ഷേപം ലഭ്യമാക്കി കാര്‍ഷിക മേഖലയെ ശക്തിപ്പെടുത്തുന്നതിനായി രൂപീകരിച്ച ധനസഹായ പദ്ധതിയായ കാര്‍ഷിക അടിസ്ഥാന സൗകര്യ വികസന നിധി (അഗ്രിക്കള്‍ച്ചര്‍ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഫണ്ട് -അകഎ) നടപ്പിലാക്കുന്നു. ഈ ധനസഹായ പദ്ധതിയുടെ സവിശേഷതകള്‍ ഇനി പറയുന്നു. 2020-21 മുതല്‍ 2032-33 വരെ 13 വര്‍ഷമാണ് പദ്ധതിയുടെ കാലാവധി. 2 കോടി രൂപ വരെ 3 ശതമാനം പലിശ ഇളവ് പദ്ധതി പ്രകാരം ലഭിക്കുന്നതാണ്. 2 കോടി രൂപ വരെയുളള വായ്പകള്‍ക്ക് ഗവണ്‍മെന്റ് ക്രെഡിറ്റ് ഗ്യാരണ്ടി നല്‍കുന്നതാണ്. 2 വര്‍ഷം മൊറട്ടോറിയം ഉള്‍പ്പെടെ 7 വര്‍ഷമാണ് തിരിച്ചടവ് കാലാവധി. കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ വിവിധ പദ്ധതികളുടെ ആനുകൂല്യങ്ങളും ഇതോടൊപ്പം ലഭ്യമാകുന്നതാണ്. വാണിജ്യ ബാങ്കുകള്‍, സഹകരണ ബാങ്കുകള്‍, പ്രാദേശിക ഗ്രാമീണ ബാങ്കുകള്‍, എന്‍ ബി എഫ് സി-കള്‍, എന്‍.സി.ഡി.സി, കേരള ബാങ്ക് തുടങ്ങിയ ധനകാര്യ സ്ഥാപനങ്ങള്‍ മുഖാന്തിരം വായ്പ ലഭ്യമാകും. കേന്ദ്ര സര്‍ക്കാര്‍ സഹായത്തോടു കൂടി പ്രവര്‍ത്തിക്കുന്ന https://agriinfra.dac.gov.in/ എന്ന ഓണ്‍ലൈന്‍ പോര്‍ട്ടല്‍ വഴിയാണ് അപേക്ഷ നല്‍കേണ്ടത്. കൂടുതല്‍ വിവരങ്ങള്‍ക്ക് 916235277042 (തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം) , 917010994083 (ഇടുക്കി, എറണാകുളം), 918075480273 (തൃശൂര്‍, പാലക്കാട്, മലപ്പുറം), 918921785327 (വയനാട്, കോഴിക്കോട്), 918547565214 (കണ്ണൂര്‍, കാസര്‍കോഡ്) എന്നീ ഫോണ്‍ നമ്പരുകളില്‍ ബന്ധപ്പെടുക.
Thursday, 12th December 2024
Leave a Reply