Saturday, 7th September 2024

 

കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പിന്റെ 2024 ലെ സംസ്ഥാനതല മികച്ച തേനീച്ച
കര്‍ഷകനുള്ള അവാര്‍ഡ് വട്ടം തൊട്ടിയില്‍ ഫിലിപ്പച്ചന്‍ കരസ്ഥമാക്കി. 50 വര്‍ഷമായി തേനീച്ച കൃഷി രംഗത്ത് സജീവമാണ് ഇദേഹം. പതിനഞ്ചോളം ഫാമുകളിലായി പതിനായിരത്തിലധികം പെട്ടികളില്‍ തേനീച്ച കൃഷി ചെയ്യുന്നു. മൂന്നുതരം തേനീച്ചകളെ വളര്‍ത്തിയെങ്കിലും, പ്രതികൂല സാഹചര്യങ്ങള്‍ മൂലം, ഇറ്റാലിയന്‍ ഇച്ചകളെ ഒഴിവാക്കി ഇന്ത്യന്‍, ചെറുതേനീച്ച എന്നീ തേനീച്ച ഇനകള്‍ വിജയകരമായി ഇപ്പോള്‍ വളര്‍ത്തുന്നു. ആന്ധ്ര കര്‍ണാടക തമിഴ്‌നാട് കേരളം എന്നിവിടങ്ങളിലായി 40000 ത്തിലധികം പെട്ടികള്‍ കഴിഞ്ഞ വര്‍ഷം വിതരണം ചെയ്തു. ഇതില്‍ മൂന്നാര്‍ എസ്‌റ്റേറ്റ് മേഖലകളും കണ്ണൂര്‍ ആറളം ഫാമും ഉള്‍പ്പെടുന്നു. 60000 ലിറ്റര്‍ തേന്‍ ഉത്പാദിപ്പിച്ച് വിപണിയില്‍ വിതരണം ചെയ്യുന്നു. ഒരു ദേശീയ അവാര്‍ഡും 14 സംസ്ഥാന അവാര്‍ഡുകളും 50 ലധികം ജില്ലാ അവാര്‍ഡുകളും ഉള്‍പ്പടെ നിരവധി അംഗീകാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. വര്‍ഷങ്ങളായി കര്‍ഷകര്‍ക്ക് സജീവമായി തേനീച്ച കൃഷി പരിശീലനം നല്‍കി വരുന്നു. അടുത്ത തലമുറ ഉള്‍പ്പടെ നാല് തലമുറകളായി തേനീച്ച കൃഷിയില്‍ നിന്നും മികച്ച വരുമാനം നേടി വരുന്നു. തേക്കടി പോലുള്ള ടൂറിസ്റ്റ് കേന്ദ്രത്തിലെ ടൂറിസം സാധ്യതകളെ പരമാവധി ഉപയോഗിച്ച് ഫാം ട്യൂറിസം ഒരു മികച്ച സംരംഭമാക്കി ഇന്ന് മാറ്റിയിരിക്കുന്നു. വിദേശീയരും സ്വദേശിയരുമായ നിരവധി വിനോദ സഞ്ചാരികള്‍ക്ക് തേനീച്ചകളെ അടുത്തറിയാനും ശുദ്ധമായ തേന്‍ ഫാമില്‍ നിന്ന് വാങ്ങുവാനും സാധിക്കുന്നു. യുഎഇ ഉള്‍പ്പടെ നിരവധി രാജ്യങ്ങളിലേക്ക് തേന്‍ കയറ്റി അയക്കുന്നുണ്ട്.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *