Thursday, 12th December 2024
മലബാർ മേഖലാ യൂണിയനിലെ തിരഞ്ഞെടുക്കപ്പെട്ട ആനന്ദ് മാതൃകാ
ക്ഷീരസംഘങ്ങൾക്ക് ഐ.എസ്.ഒ.  2200:2005 അംഗീകാരം ലഭിച്ചതിനെ തുടർന്ന്
സംഘങ്ങൾക്കുളള സർട്ടിഫിക്കറ്റ് കൈമാറ്റം ബുധനാഴ്ച 
വൈകുന്നേരം 5 മണിക്ക് തിരുവനന്തപുരം വഴുതക്കാടുളള കെ.ടി.ഡി.എഫ്.സി
ഹാളിൽ  മിൽമ ചെയർമാൻ പി.ടി. ഗോപാലക്കുറുപ്പിന്റെ അദ്ധ്യക്ഷതയിൽ
ചേരുന്ന യോഗത്തിൽ വച്ച് വനം, ക്ഷീരവികസന, മൃഗസംരക്ഷണ വകുപ്പ് മന്ത്രി
അഡ്വ. കെ. രാജു നിർവ്വഹിക്കും. . പാൽ സംഭരണം, കൈകാര്യം
ചെയ്യൽ, തണുപ്പിക്കൽ, സംസ്‌കരണ ശാലകളിലേക്ക് കയറ്റി
അയക്കൽ എന്നീ പ്രക്രിയകളിൽ ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങൾക്ക്
ഊന്നൽ നൽകിക്കൊണ്ട്  ഗുണനിലവാരമുളള പാൽ സുരക്ഷിതമായി
കൈകാര്യം ചെയ്യുന്നതിനാണ് ഐ.എസ്.ഒ അംഗീകാരം ക്ഷീര
സഹകരണ സംഘങ്ങൾക്കു ലഭിച്ചിട്ടുളളത്. ഇതിനോടനുബന്ധിച്ച്
അസാപ് നൈപുണ്യ  വികസനപദ്ധതി പരിശീലനത്തിന് നേതൃത്വം നൽകുന്ന
പരിശീലകർക്കുളള സർട്ടിഫിക്കറ്റ് വിതരണം അനിൽ സേവ്യർ ഐ.എ.എസ്,
ക്ഷീരവികസന – മൃഗസംരക്ഷണ വകുപ്പ് സെക്രട്ടറി നിർവഹിക്കുന്നു.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *