അസംഘടിത തൊഴില്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന തൊഴിലാളികളെ സംബന്ധിച്ചുളള വിവരങ്ങള്‍ ശേഖരിച്ച് സമഗ്രമായ ഒരു ഡാറ്റാബേസ് തയ്യാറാക്കുന്നതിനായി ഇപ്രകാരമുളള തൊഴിലാളികളുടെ വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് കേന്ദ്ര സര്‍ക്കാര്‍ തയ്യാറാക്കിയ e – SHRAM പോര്‍ട്ടലില്‍ വിവിധ മേഖലയില്‍ ജോലി ചെയ്യുന്ന അസംഘടിത തൊഴിലാളികള്‍ 2021 ഡിസംബര്‍ 31നു മുന്‍പായി രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. ഇതുപ്രകാരം കാര്‍ഷിക മേഖലയിലെ അസംഘടിത തൊഴിലാളികള്‍ ഡിസംബര്‍ 31 നു മുന്‍പായിwww.eshram.gov.in എന്ന വെബ് പോര്‍ട്ടലിലൂടെ രജിസ്റ്റര്‍ ചെയ്യണമെന്ന് കൃഷി ഡയറക്ടര്‍ അറിയിച്ചു. ഇപ്രകാരം രജിസ്റ്റര്‍ ചെയ്യുന്ന തൊഴിലാളികള്‍ക്ക് ഏകീകൃത തിരിച്ചറിയല്‍ കാര്‍ഡും ലഭിക്കുന്നതാണ്.
Leave a Reply