തെങ്ങിൻ തൈ വിതരണവും സെമിനാറും
കൃഷി കല്യാൺ അഭിയാൻ പദ്ധതി പ്രകാരം നാളികേര വികസന ബോർഡ്, അമ്പലവയൽ കൃഷി വിജ്ഞാനകേന്ദ്രം, കാർഷിക വികസന കർഷക ക്ഷേമ വകുപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന തെങ്ങുകൃഷി സെമിനാറും തെങ്ങിൻതൈ വിതരണവും 2018 ജൂലൈ 25ന് നടക്കും. കൽപ്പറ്റ കളക്ട്രേറ്റിലെ ഡോക്ടർ എ.പി.ജെ അബ്ദുൽകലാം ഹാളിൽ രാവിലെ 10 മണിക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.ബി. നസീമ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ മാനന്തവാടി നിയമസഭാംഗം ഒ.ആർ. കേളു ഉദ്ഘാടനം ചെയ്യും. തുടർന്നു നടക്കുന്ന സെമിനാറിൽ ശാസ്ത്രീയ തെങ്ങിൻതോട്ട പരിപാലനം, ഗുണനിലവാരമുള്ള തെങ്ങിൻ തൈ തെരഞ്ഞെടുപ്പും നടീലും, തെങ്ങിലെ രോഗ-കീട പരിപാലനം എന്നീ വിഷയങ്ങളിൽ ക്ലാസുകളും കർഷക സംവാദവും ഉണ്ടായിരിക്കുന്നതാണ്.
Leave a Reply