Friday, 19th April 2024

യന്ത്രവൽകൃത നെൽകൃഷിക്ക് വാരപ്പെട്ടിയിൽ തുടക്കമായി.

Published on :
കൊച്ചി: യന്ത്രമുപയോഗിച്ച് ഞാറുനട്ടു കൊണ്ട് വാരപ്പെട്ടി ഗ്രാമപഞ്ചായത്തിന്റെ ഈ വര്‍ഷത്തെ നെല്‍ കൃഷിക്ക് തുടക്കമായി. കാര്‍ഷിക കര്‍മ്മ സേനയുടെയും കര്‍ഷക കൂട്ടായ്മയുടേയും നേതൃത്വത്തിലാണ് ഞാറുനട്ടത്. ജപ്പാന്‍ നഴ്‌സറി അഥവാ മാറ്റ് നഴ്‌സറി സമ്പ്രദായത്തിലൂടെ ഉത്പാദിപ്പിച്ച ആറു ദിവസം പ്രായമായ ഞാറുകളാണ് നട്ടത്.
തൊഴിലാളികളുടെ ലഭ്യതക്കുറവു കാരണം വിവിധ കൃഷിഭവനുകളെ കൂട്ടിയോജിപ്പിച്ചു കൊണ്ട് കാര്‍ഷിക കര്‍മസേനകള്‍ രൂപീകരിച്ചിട്ടുണ്ട്.

തീറ്റപ്പുൽ കൃഷി പരിശീലനത്തിന് അപേക്ഷിക്കാം.

Published on :
കൽപ്പറ്റ:  കോഴിക്കോട് ബേപ്പൂർ നടുവട്ടത്തുളള  ക്ഷീരപരിശീലന കേന്ദ്രത്തിൽ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലുള്ള ക്ഷീര കർഷകർക്ക് നാല്, അഞ്ച്  തിയതികളിൽ പരിശീലനം സംഘടിപ്പിക്കുന്നു.  കന്നുകാലിത്തീറ്റയായി ഉപയോഗിക്കുന്ന വിവിധയിനം പുല്ലുകൾ, പയറുവർഗവിളകൾ, ധാന്യവിളകൾ, അസോള എന്നിവയുടെ കൃഷിരീതികൾ, തീറ്റപ്പുൽ സംസ്കരണം, ആധുനിക തീറ്റപ്പുൽ ഉത്പാദനം തുടങ്ങിയ വിഷയങ്ങളിലാണ് പരിശീലനം.  താത്പര്യമുളളവർ നാലിനു രാവിലെ 10നകം