കൃഷിവകുപ്പിന്റെ ഓണസമൃദ്ധി 2022 കര്‍ഷക ചന്തകളുടെ സംസ്ഥാനതല ഉദ്ഘാടനം സെപ്റ്റംബര്‍ 3-ന് വൈകുന്നേരം 5 മണിക്ക് പാളയം ഹോര്‍ട്ടികോര്‍പ്പ് വിപണിയില്‍ കൂടുന്ന യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. ചടങ്ങില്‍ കൃഷിവകുപ്പ് മന്ത്രി പി. പ്രസാദ് അദ്ധ്യക്ഷത വഹിക്കും.…
സ്മാം പദ്ധതി പ്രകാരമുളള കാര്‍ഷിക ഡ്രോണുകളുടെ പ്രദര്‍ശനവും പ്രവര്‍ത്തി പരിചയവും
Published on :കൃഷിവകുപ്പ് നടപ്പിലാക്കുന്ന സ്മാം പദ്ധതി പ്രകാരമുളള കാര്‍ഷിക ഡ്രോണുകളുടെ പ്രദര്‍ശനവും പ്രവര്‍ത്തി പരിചയവും ഇന്ന് (സെപ്റ്റംബര്‍ 1) രാവിലെ 9.30-ന് ആലപ്പുഴ ജില്ലയിലെ കൈനകരി ഗ്രാമപഞ്ചായത്ത് കാടുകയ്യാര്‍ പാടശേഖരത്തില്‍ ആലപ്പുഴ ജില്ലാ കളക്ടര്‍ വി. ആര്‍. കൃഷ്ണതേജ ഐ.എ.എസ് നിര്‍വഹിക്കും.…
ക്ഷീര വികസന വകുപ്പിന്റെ ഓണക്കാല ഊര്‍ജ്ജിത പാല്‍ പരിശോധന സംവിധാനം
Published on :ഓണക്കാലത്ത് പൊതുജനങ്ങള്‍ക്ക് ശുദ്ധവും മായം കലരാത്തതുമായ പാല്‍ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ ക്ഷീര വികസന വകുപ്പിന്റെ ഓണക്കാല ഊര്‍ജ്ജിത പാല്‍ പരിശോധന സംവിധാനവും, ഇന്‍ഫര്‍മേഷന്‍ സെന്ററും ക്ഷീരവികസന വകുപ്പിന്റെ പട്ടത്ത് പ്രവര്‍ത്തിക്കുന്ന ജില്ലാ ക്വാളിറ്റി കണ്‍ട്രോള്‍ ലാബില്‍ സെപ്റ്റംബര്‍ 3 മുതല്‍ 7 വരെ സംഘടിപ്പിക്കുന്നു. കര്‍ഷകര്‍ക്ക് അവര്‍ ഉത്പാദിപ്പിക്കുന്നതും പൊതുജനങ്ങള്‍ക്ക് അവര്‍ ഉപയോഗിക്കുന്നതുമായ പാല്‍ …
റബ്ബര്‍കര്‍ഷകര്‍ക്ക് ധനസഹായത്തിന് അപേക്ഷിക്കാം
Published on :2020, 2021 വര്‍ഷങ്ങളില്‍ ആവര്‍ത്തനക്കൃഷിയോ പുതുക്കൃഷിയോ നടത്തിയ റബ്ബര്‍കര്‍ഷകര്‍ക്ക് ധനസഹായത്തിന് അപേക്ഷിക്കാം. പരമാവധി രണ്ടു ഹെക്ടര്‍ വരെ റബ്ബര്‍കൃഷിയുള്ളവര്‍ക്ക് നിബന്ധനകള്‍ക്ക് വിധേയമായി ഒരു ഹെക്ടറിന് ധനസഹായം ലഭിക്കാന്‍ അര്‍ഹതയുണ്ട്. കേന്ദ്ര ഗവണ്‍മെന്റിന്റെ ‘സര്‍വ്വീസ് പ്ലസ്’ എന്ന വെബ് പോര്‍ട്ടലിലൂടെ ഓണ്‍ലൈനായി ഒക്ടോബര്‍ 31-നകം അപേക്ഷകള്‍ സമര്‍പ്പിക്കാം. അപേക്ഷയോടൊപ്പം സ്ഥലത്തിന്റെ ഉടമസ്ഥാവകാശം തെളിയിക്കുന്നതിന് വില്ലേജ് ഓഫീസറുടെ സാക്ഷ്യപത്രം, …
കാര്‍ഷിക നിര്‍ദ്ദേശങ്ങള്‍
Published on :വരും ദിവസങ്ങളില്‍ ജില്ലയില്‍ മഴ സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ കീടനാശിനികളോ വളപ്രയോഗങ്ങളോ കഴിവതും തെളിഞ്ഞ കാലാവസ്ഥയില്‍ മാത്രം അനുവര്‍ത്തിക്കുവാന്‍ പ്രത്യേകം ശ്രദ്ധിക്കുക. മഴക്കാലത്ത് മരുന്ന് തളിക്കേണ്ടി വരുന്ന സാഹചര്യത്തില്‍ മരുന്നിനൊപ്പം ഏതെങ്കിലും തരത്തിലുള്ള പശ (റോസിന്‍, സാന്‍ഡോ വിറ്റ് തുടങ്ങിയവ) ചേര്‍ക്കാവുന്നതാണ്. വെള്ളക്കെട്ട് ഒഴിവാക്കുന്നതിനു ചാലുകള്‍ കീറി നീര്‍വാര്‍ച്ച സൗകര്യം ഉറപ്പാക്കുകയും താങ്ങു നല്‍കേണ്ട വിളകള്‍ക്ക് താങ്ങു …
പേവിഷബാധ പ്രതിരോധം : അഞ്ച് ലക്ഷം ഡോസ് വാക്സിനുകൾ വിതരണം ചെയ്തു
Published on :സംസ്ഥാനത്ത് കോവിഡാനന്തരം വര്‍ധിച്ച വളര്‍ത്തുമൃഗങ്ങൾക്ക് അക്കാലയളവിൽ രോഗപ്രതിരോധ കുത്തിവെയ്പ്പ് നൽകാൻ കഴിയാത്തത് കണക്കിലെടുത്ത് വാക്സിനുകൾ നിര്‍ബന്ധമാക്കുന്നതിന്റെ ഭാഗമായി അഞ്ച് ലക്ഷം പേവിഷബാധാ വാക്സിനുകൾ വിതരണം ചെയ്തു. എല്ലാ ജില്ലകളിലെയും മൃഗാശുപത്രികളിൽ നിന്ന് ആവശ്യപ്പെട്ടിട്ടുള്ള ബാക്കിയുള്ള അഞ്ച് ലക്ഷം വാക്സിനുകളിൽ ഒരു ലക്ഷം വാക്സിനുകൾ ഉടൻ വിതരണം ചെയ്യുമെന്ന് മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി അറിയിച്ചു. …
നായ്ക്കളിലെ വന്ധ്യംകരണം,തദ്ദേശസ്വംയഭരണ സ്ഥാപനങ്ങൾ നേരിട്ട് ചെയ്യും. എല്ലാ ജില്ലകളിലും വന്ധ്യംകരണ കേന്ദ്രങ്ങൾ ഉടൻ
Published on :സംസ്ഥാനത്ത് തെരുവ് നായ്ക്കളുടെ ആക്രമണവും പേവിഷബാധയും വര്‍ധിച്ചുവരുന്ന സാഹചര്യം കണക്കിലെടുത്ത് എല്ലാ ജില്ലകളിലും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ മൃഗസംരക്ഷണ വകുപ്പിന്റെ സഹായത്തോടെ നായ്ക്കളെ വന്ധ്യംകരിക്കും. എ.ബി.സി(ANIMAL BIRTH CONTROL) പദ്ധതിയുടെ ഭാഗമായി വന്ധ്യംകരണപ്രവര്‍ത്തനങ്ങൾ നടത്താൻ 2017 മുതൽ കുടുംബശ്രീയ്ക്ക് ഉണ്ടായിരുന്ന അനുമതി 2021 ൽ ആനിമൽ വെൽഫയര്‍ ബോര്‍ഡിന്റെ അംഗീകാരം ഇല്ലാത്തതിനാൽ, ഹൈക്കോടതി നിര്‍ദ്ദേശപ്രകാരം സര്‍ക്കാര്‍ നിറുത്തിവെച്ചിരുന്നു. …
കുര്യോട്ടുമലയിൽ ഫാം ടൂറിസം സാധ്യതകളുമായി സംസ്ഥാന സർക്കാർ.
Published on :കൊല്ലം ജില്ലയിലെ പിറവന്തൂർ ഗ്രാമപഞ്ചായത്തിലെ കുര്യോട്ടുമല ഹൈടെക് ഫാമിലെ ഫാം ടൂറിസം പ്രവർത്തനങ്ങളുടെ ഉദ്ഘാടനം മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണിയുടെ അദ്ധ്യക്ഷതയിൽ ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി അഡ്വ. പി എ മുഹമ്മദ് റിയാസ് നാളെ (31/08/2022 ന്) ഉച്ചയ്ക്ക് മൂന്ന് മണിയ്ക്ക് നിർവ്വഹിയ്ക്കും. കൊല്ലം ജില്ലാപഞ്ചായത്തിന്റെ നിയന്ത്രണത്തിലുള്ള ഫാമിൽ സഞ്ചാരികളെ ആകർഷിയ്ക്കുന്നതിനായി …