Thursday, 12th December 2024

കൂര്‍ക്ക തലകള്‍ വില്‍പനയ്ക്ക്

Published on :

കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ കീഴിലുള്ള വെള്ളാനിക്കര പച്ചക്കറി ശാസ്ത്ര വിഭാഗത്തില്‍ കൂര്‍ക്ക തലകള്‍ വില്‍പനയ്ക്ക് തയ്യാറായിട്ടുണ്ട്. ഒരു കൂര്‍ക്ക തലക്ക് ഒരു രൂപ എന്ന നിരക്കില്‍ ലഭ്യമാണ്. വില്‍പന സമയം 9 മണി മുതല്‍ 4 മണി വരെയായിരിക്കും.…

അനലിറ്റിക്കല്‍ ട്രെയിനി’ : താല്‍കാലികാടിസ്ഥാനത്തില്‍ നിയമനം

Published on :

റബ്ബര്‍ബോര്‍ഡിലെ സ്റ്റാറ്റിസ്റ്റിക്‌സ് ആന്റ് പ്ലാനിങ് ഡിപ്പാര്‍ട്ടുമെന്റ് ‘അനലിറ്റിക്കല്‍ ട്രെയിനി’ ആയി താല്‍കാലികാടിസ്ഥാനത്തില്‍ നിയമനത്തിന് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. അപേക്ഷകര്‍ക്ക് സ്റ്റാറ്റിസ്റ്റിക്‌സ്, അഗ്രിക്കള്‍ച്ചറല്‍ സ്റ്റാറ്റിസ്റ്റിക്‌സ്, മാത്തമറ്റിക്‌സ് എന്നിവയില്‍ ഏതെങ്കിലും ബിരുദാനന്തരബിരുദവും കമ്പ്യൂട്ടര്‍ പരിജ്ഞാനവും ഉണ്ടായിരിക്കണം. താല്‍പര്യമുള്ളവര്‍ ഈ മാസം 24-ന് (ആഗസ്റ്റ് 24) രാവിലെ 10 മണിക്ക് കോട്ടയത്തുള്ള റബ്ബര്‍ബോര്‍ഡ് കേന്ദ്ര ഓഫീസില്‍ വയസ്സ്, വിദ്യാഭ്യാസയോഗ്യത, …

റബ്ബറിന്റെ ശാസ്ത്രീയവിളവെടുപ്പിലുള്ള പരിശീലനം

Published on :

റബ്ബര്‍ബോര്‍ഡിന്റെ കീഴിലുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റബ്ബര്‍ ട്രെയിനിങ് (എന്‍.ഐ.ആര്‍.റ്റി.) റബ്ബറിന്റെ ശാസ്ത്രീയവിളവെടുപ്പിലുള്ള പരിശീലനം ആഗസ്റ്റ് 23-ന് നടത്തുന്നു. വിളവെടുപ്പ്, വിവിധയിനം ടാപ്പിങ്കത്തികളുടെ ഉപയോഗം, നൂതന ടാപ്പിങ്‌രീതികള്‍, യന്ത്രവത്കൃത ടാപ്പിങ്, ഉത്തേജകൗഷധപ്രയോഗം എന്നിവ പരിശീലനത്തില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0481 2353127 എന്ന ഫോണ്‍ നമ്പരിലോ 04812351313 എന്ന വാട്‌സ്ആപ്പ് നമ്പരിലോ ബന്ധപ്പെടേണ്ടതാണ്.…

കാര്‍ഷിക നിര്‍ദ്ദേശങ്ങള്‍

Published on :

* പച്ചക്കറിവിളകളില്‍ വെളുത്ത നിറത്തില്‍ കൂട്ടമായി ഇലകളുടെ അടിവശത്ത് കണ്ടു വരുന്ന മീലിമൂട്ടകളെ നിയന്ത്രിക്കുന്നതിനായി സോപ്പ് ലായനി തളിച്ച ശേഷം 2% വേപ്പെണ്ണ എമല്‍ഷന്‍ അല്ലെങ്കില്‍ 5 മില്ലി വേപ്പെണ്ണ അധിഷ്ഠിത കീടനാശിനികള്‍ 1 ലിറ്റര്‍ വെള്ളത്തില്‍ ചേര്‍ത്ത് തളിക്കുക. അല്ലെങ്കില്‍ ലേക്കാണിസിലിയം ലാക്കാനി 20 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ ചേര്‍ത്ത് തളിക്കുക
* …

വാട്ടര്‍ഷെഡ് മാനേജ്‌മെന്റിലുളള ഒരു വര്‍ഷ ഡിപ്ലോമ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിക്കുന്നു.

Published on :

മണ്ണു പര്യവേക്ഷണ മണ്ണു സംരക്ഷണ വകുപ്പിന്റെ സംസ്ഥാനതല പരിശീലന സ്ഥാപനമായ ചടയമംഗലം നീര്‍ത്തട വികസന പരിപാലന പരിശീലന കേന്ദ്രത്തില്‍ ഇന്ദിരാഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയുടെ 2022 വര്‍ഷത്തേക്കുളള വാട്ടര്‍ഷെഡ് മാനേജ്‌മെന്റിലുളള ഒരു വര്‍ഷ ഡിപ്ലോമ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. പ്ലസ്ടു / തത്തുല്യയോഗ്യത അല്ലെങ്കില്‍ ബി.പി.പി.ആണ് യോഗ്യത. 10600 രൂപയാണ് കോഴ്‌സിന്റെ ഫീസ്. അപേക്ഷകള്‍ ഈ …

കൃഷിദര്‍ശന്‍

Published on :

ഞങ്ങളും കൃഷിയിലേക്ക് എന്ന പദ്ധതിയുടെ ഭാഗമായി കൃഷി വകുപ്പ് മന്ത്രിയും കൃഷിവകുപ്പിലെ സംസ്ഥാനതല ഉദ്യോഗസ്ഥരും സംസ്ഥാനത്തെ കാര്‍ഷിക ബ്ലോക്കുകള്‍ കേന്ദ്രീകരിച്ച് വിവിധ കാര്‍ഷിക മേഖലകളില്‍ കര്‍ഷകരോട് സംവദിച്ച് കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ നേരിട്ട് മനസ്സിലാക്കുകയും പരിഹരിക്കുകയും ചെയ്യുന്നതിനായി കൃഷിദര്‍ശന്‍ എന്ന പരിപാടി ആരംഭിക്കുകയാണ്. ഈ വര്‍ഷത്തെ സംസ്ഥാന തല കര്‍ഷക ദിനാചരണത്തോടനുബന്ധിച്ച് ചിങ്ങം1 (ആഗസ്റ്റ് 17) ന് …

ആട് വളർത്തൽ പരിശീലന പരിപാടി നടക്കുന്നു  .

Published on :

മൃഗ സംരക്ഷണ  പരിശീലന കേന്ദ്രം കുടപ്പനകുന്നു, തിരുവനന്തപുരത്തിന്റെ  ആഭിമുഖ്യത്തിൽ ആട്  വളർത്തൽ പരിശീലന പരിപാടി നടക്കുന്നു. ഇനങ്ങൾ,ശ്രദ്ധിക്കേണ്ട മറ്റു കാര്യങ്ങൾ  ,പരിചരണം ഭക്ഷണക്രമം, രോഗങ്ങൾ, പ്രതിവിധികൾ, പ്രതിരോധ കുത്തിവയ്‌പ്പുകൾ, തൊഴിൽ സാധ്യതകൾ , രോഗങ്ങളിലെ നിയന്ത്രണം തുടങ്ങിയ വിഷയങ്ങളിൽ ക്ലാസുകൾ 16/8/2022, 17/8/2022  തീയ്യതിയിൽ കേരള അഗ്രി യൂണിവേഴ്സിറ്റിയിൽ നിന്നും സേവനം പൂർത്തിയാക്കിയ പ്രൊഫ. ഡോ. …

ക്ഷീരകർഷക രജിസ്ട്രേഷൻ ഡ്രൈവ്: പാൽ ഉൽപാദന ഇൻസന്റീവ് നൽകൽ പദ്ധതി ക്ഷീരസംഘങ്ങളും അക്ഷയകേന്ദ്രങ്ങളും കൈകോർക്കുന്നു.

Published on :

ക്ഷീരകർഷകരെ എല്ലാവരെയും ഒരു കുടക്കീഴിൽ കൊണ്ടുവരുന്നതിനും ഏറ്റവും ഫലപ്രദമായ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കുന്നതിനും വേണ്ടിയാണ് ക്ഷീരവികസനവകുപ്പ് ക്ഷീരശ്രീ പോർട്ടൽ രൂപകല്പന ചെയ്തിട്ടുള്ളത്. എല്ലാ ക്ഷീരകർഷകരെയും ഈ പോർട്ടലിൽ രജിസ്റ്റർ ചെയ്യിപ്പിക്കുക വഴി ക്ഷീര കർഷകരുടെ സമഗ്രമായ ഒരു ഡാറ്റാബേസ് തയ്യാറാക്കപ്പെടുകയും കൃത്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ, ക്ഷീര കർഷകരുടെ ക്ഷേമം മുൻനിർത്തി വകുപ്പ് മന്ത്രി വാഗ്ദാനം നല്കിയിട്ടുള്ള …

കർഷകർക്കായി സൗജന്യ പരിശീലനം നടന്നു

Published on :

കണ്ണൂർ  മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിൽ വച്ച് 2022 ആഗസ്റ്റ് മാസം 11 /08/2022 – 12 /08 2022 – തുടങ്ങിയ തീയതികളിൽ  പശു പരിപാലനം എന്ന വിഷയത്തിൽ  കർഷക പരിശീലനങ്ങൾ നടത്തി. പ്രസ്തുത പരിശീലനത്തിൽ ഡോ വി കെ ശ്രീകുമാർ, ഡോ കെ ചന്ദ്രശേഖരൻ എന്നിവർ ക്ലാസുകൾ കൈകാര്യം ചെയ്തു.…

ആഫ്രിക്കന്‍ സ്വൈൻ ഫീവർ അതിർത്തി ചെക്ക്പോസ്റ്റുകളിൽ നിയന്ത്രണം ഒരു മാസത്തേയ്ക്കു കൂടി നീട്ടി

Published on :

കേരളത്തിലെ വയനാട്, കണ്ണൂർ ജില്ലകളിലും, അതിർത്തി സംസ്ഥാനമായ കർണ്ണാടകയിലും ആഫ്രിക്കൻ സ്വൈൻഫീവർ രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ അതിർത്തി ചെക്ക്പോസ്റ്റുകളിലൂടെ കേരളത്തിനകത്തേയ്ക്കും പുറത്തേയ്ക്കും പന്നികളേയും, പന്നിമാംസവും, പന്നിമാംസഉൽപ്പന്നങ്ങളും, പന്നിക്കാഷ്ഠവും കൊണ്ടുപോകുന്നതിനുണ്ടായിരുന്ന നിരോധനം 14-08-2022 മുതൽ വീണ്ടും ഒരു മാസത്തേയ്ക്കു കൂടി നീട്ടിക്കൊണ്ട് സർക്കാർ ഉത്തരവായതായി മൃഗസംരക്ഷണവകുപ്പ് ഡയറക്ടർ അറിയിച്ചു.…