ആടുവളര്‍ത്തലിന് മൃഗസംരക്ഷണ വകുപ്പ് ധനസഹായം
മൃഗ സംരക്ഷണ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ആടുവളര്‍ത്താന്‍ 25000രൂപ സബ്‌സിഡി ലഭിക്കുന്ന പദ്ധതിക്ക് അപേക്ഷ ക്ഷണിക്കുന്നു. അഞ്ച് പെണ്ണാടിനെയും ഒരു മുട്ടനാടിനെയും വാങ്ങാനാണ് ധന സഹായം ലഭിക്കുന്നത്. അപേക്ഷ ഫോമിനും മറ്റു വിവരങ്ങള്‍ക്കുമായി തൊട്ടടുത്തുള്ള മൃഗാശുപത്രിയുമായി ബന്ധപ്പെടുക.…
പരിശീലന പരിപാടികള്‍
Published on :1. മലമ്പുഴ സര്‍ക്കാര്‍ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ വച്ച് ‘ആട് വളര്‍ത്തല്‍’എന്ന വിഷയത്തില്‍ 19/08/2022ന് രാവിലെ 10.00മുതല്‍ 4.00മണി വരെ പരിശീലനം ഉണ്ടായിരിക്കുന്നതാണ്. പങ്കെടുക്കുന്നവര്‍ ആധാര്‍ കാര്‍ഡിന്റെ കോപ്പി കൊണ്ടുവരേണ്ടതാണ്. താല്പര്യമുള്ളവര്‍ 0491 2815454, 9188522713എന്ന നമ്പറില്‍ വിളിച്ച് മുന്‍കൂട്ടി രജിസ്റ്റര്‍ ചേയ്യേണ്ടതാണ്.
2. ആതവനാട് മൃഗസംരക്ഷണ പരിശീലനകേന്ദ്രവും വഴിക്കടവ് ഗ്രാമ പഞ്ചായത്തും സംയുക്തമായി 2022ആഗസ്റ്റ് …
ആഫ്രിക്കന്‍ സ്വൈൻ ഫീവർ അതിർത്തി ചെക്ക്പോസ്റ്റുകളിൽ നിയന്ത്രണം
Published on :കേരളത്തിലെ വയനാട്, കണ്ണൂർ ജില്ലകളിലും, അതിർത്തി സംസ്ഥാനമായ കർണ്ണാടകയിലും ആഫ്രിക്കൻ സ്വൈൻഫീവർ രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ അതിർത്തി ചെക്ക്പോസ്റ്റുകളിലൂടെ കേരളത്തിനകത്തേയ്ക്കും പുറത്തേയ്ക്കും പന്നികളേയും, പന്നിമാംസവും, പന്നിമാംസ ഉൽപ്പന്നങ്ങളും, പന്നിക്കാഷ്ഠവുംകൊണ്ടുപോകുന്നതിനുണ്ടായിരുന്ന നിരോധനം 14-08-2022 മുതൽ വീണ്ടും ഒരു മാസത്തേയ്ക്കു കൂടി നീട്ടിക്കൊണ്ട് സർക്കാർ ഉത്തരവായതായി മൃഗസംരക്ഷണവകുപ്പ് ഡയറക്ടർ അറിയിച്ചു…
ക്ഷീരകർഷകർക്ക് ഉൽപാദന ബോണസ് ത്വരിതഗതിയിലാക്കുന്നതിനുള്ള നടപടികളുമായി സംസ്ഥാന സർക്കാർ
Published on :കൃഷിദര്‍ശന്‍ : സംസ്ഥാനതല ഉദ്ഘാടനവും കര്‍ഷക അവാര്‍ഡ് വിതരണത്തിന്റെയും ഒരു ലക്ഷം കാര്‍ഷിക പ്രവര്‍ത്തനങ്ങളുടെ പ്രഖ്യാപനവും ആഗസ്റ്റ് 17-ന്
Published on :സംസ്ഥാന കര്‍ഷക ദിനാഘോഷത്തിന്റെയും കൃഷിമന്ത്രി കര്‍ഷകരെ നേരിട്ട് കാണാന്‍ ബ്ലോക്ക് തലം കേന്ദ്രീകരിച്ച് കൃഷിഭൂമിയില്‍ എത്തുന്ന കൃഷിദര്‍ശന്‍ പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനവും കര്‍ഷക അവാര്‍ഡ് വിതരണത്തിന്റെയും ഒരു ലക്ഷം കാര്‍ഷിക പ്രവര്‍ത്തനങ്ങളുടെ പ്രഖ്യാപനവും ആഗസ്റ്റ് 17-ന് തിരുവനന്തപുരം നിശാഗന്ധി ആഡിറ്റോറിയത്തില്‍ വച്ച് നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിക്കും. കൃഷിവകുപ്പ് മന്ത്രി പി. പ്രസാദ് …
കര്‍ഷകദിനാചരണം
Published on :പത്തനംതിട്ട ജില്ലയിലെ പന്തളം തെക്കേക്കര കൃഷിഭവന്റെ ആഭിമുഖ്യത്തില്‍ കര്‍ഷകദിനാചരണം ഈ മാസം 17-ന് (ആഗസ്റ്റ് 17) രാവിലെ 9 മണിക്ക് ചന്ദ്രവേലിപ്പടി പോസ്റ്റ് ഓഫീസിനു സമീപത്തുനിന്നും വിളംബരഘോഷയാത്രയോടുകൂടി ആരംഭിച്ച് കശുവണ്ടി ഫാക്ടറിക്കു സമീപമുളള സമ്മിശ്രപഴത്തോട്ടത്തില്‍ വച്ച് നടത്തുന്നു. ഇതിന്റെ ഉദ്ഘാടനം കേരള നിയമസഭാ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ നിര്‍വഹിക്കും.…
ഗ്രാമശ്രീ പിട കോഴിക്കുഞ്ഞുങ്ങള്‍ വില്‍പ്പനയ്ക്ക്
Published on :കോട്ടയം മണര്‍കാട് പ്രാദേശിക കോഴിവളര്‍ത്തല്‍ കേന്ദ്രത്തില്‍ എല്ലാ ചൊവ്വ, വെളളി ദിവസങ്ങളിലും ഒരു ദിവസം പ്രായമായ ഗ്രാമശ്രീ പിട കോഴിക്കുഞ്ഞുങ്ങളെ ഇരുപത്തിരണ്ടു (22/-) രൂപ നിരക്കിലും പൂവന്‍ കുഞ്ഞുങ്ങളെ പത്തു (10/-) രൂപ നിരക്കിലും വിതരണം ചെയ്യുന്നു. കൂടുതല്‍ വിവരങ്ങള്‍ക്കും ബുക്കിംഗിനുമായി 0481-2373710, 8301897710 എന്നീ ഫോണ്‍ നമ്പരുകളില്‍ ബന്ധപ്പെടുക.…
അക്വാപോണിക്‌സ് കൃഷിരീതിയില്‍ പരിശീലനം
Published on :കാര്‍ഷിക സര്‍വകലാശാല, ഹൈടെക്ക് റിസേര്‍ച്ച് ആന്റ് ട്രെയിനിംഗ് യൂണിറ്റ്, ഇന്‍സ്ട്രക്ഷണല്‍ ഫാം വെളളാനിക്കരയില്‍ വെച്ച് ആഗസ്റ്റ് 23 മുതല്‍ 25 വരെ അക്വാപോണിക്‌സ് കൃഷിരീതിയില്‍ പരിശീലനം നടത്തുന്നു. വിവിധ തരം അക്വാപോണിക്‌സ് സിസ്റ്റം-രൂപകല്‍പ്പനകള്‍, നിര്‍മ്മാണം, പ്രവര്‍ത്തന-ഉപയോഗ-പരിപാലന രീതികള്‍, വാട്ടര്‍ ക്വാളിറ്റി ടെസ്റ്റിംഗും, നിയന്ത്രണ മാര്‍ഗങ്ങളും, വളപ്രയോഗ മാര്‍ഗങ്ങള്‍, രോഗകീടനിയന്ത്രണം, വിളകളുടെ പരിപാലനം എന്നീ വിഷയങ്ങളില്‍ ക്ലാസുകള്‍ …
മഴക്കാല പച്ചക്കറികൃഷി : പരിശീലനം
Published on :കോഴിക്കോട് കൃഷി വിജ്ഞാന കേന്ദ്രത്തില്‍ വച്ച് ഈ മാസം 24-ന് (ആഗസ്റ്റ് 24) മഴക്കാല പച്ചക്കറികൃഷി എന്ന വിഷയത്തില്‍ പരിശീലനം സംഘടിപ്പിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് 0496 – 2966041 എന്ന ഫോണ്‍ നമ്പരില്‍ ബന്ധപ്പെടുക.
…
ക്ഷീരോത്പന്ന നിര്‍മ്മാണം: പത്ത് ദിവസത്തെ ക്ലാസ്സ് റൂം പരിശീലനം
Published on :ഓച്ചിറ ക്ഷീരോത്പന്ന നിര്‍മ്മാണ വികസന പരിശീലന വികസന കേന്ദ്രത്തില്‍ വച്ച് ഈ മാസം 19 മുതല്‍ 30 (ആഗസ്റ്റ് 10 മുതല്‍ 30) വരെയുളള തീയതികളില്‍ ക്ഷീരോത്പന്ന നിര്‍മ്മാണത്തില്‍ പത്ത് ദിവസത്തെ ക്ലാസ്സ് റൂം പരിശീലനം സംഘടിപ്പിക്കുന്നു. താല്‍പര്യമുളളവര്‍ ഓച്ചിറ ക്ഷീര പരിശീലന കേന്ദ്രം മുഖേന നേരിട്ടോ, ആലപ്പുഴ, കൊല്ലം ജില്ലാ ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍ മുഖാന്തിരമോ, …