Friday, 29th March 2024

1. മലമ്പുഴ സര്‍ക്കാര്‍ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ വച്ച് ‘ആട് വളര്‍ത്തല്‍’എന്ന വിഷയത്തില്‍ 19/08/2022ന് രാവിലെ 10.00മുതല്‍ 4.00മണി വരെ പരിശീലനം ഉണ്ടായിരിക്കുന്നതാണ്. പങ്കെടുക്കുന്നവര്‍ ആധാര്‍ കാര്‍ഡിന്റെ കോപ്പി കൊണ്ടുവരേണ്ടതാണ്. താല്പര്യമുള്ളവര്‍ 0491 2815454, 9188522713എന്ന നമ്പറില്‍ വിളിച്ച് മുന്‍കൂട്ടി രജിസ്റ്റര്‍ ചേയ്യേണ്ടതാണ്.

2. ആതവനാട് മൃഗസംരക്ഷണ പരിശീലനകേന്ദ്രവും വഴിക്കടവ് ഗ്രാമ പഞ്ചായത്തും സംയുക്തമായി 2022ആഗസ്റ്റ് 27ശനിയാഴ്ച ‘ആടുവളര്‍ത്തല്‍’എന്ന വിഷയത്തില്‍ ഓഫ് ക്യാമ്പസ് പരിശീലനം വഴിക്കടവ് ഗ്രാമപഞ്ചായത്ത് ഹാളില്‍ വച്ച് രാവിലെ 10മുതല്‍ അഞ്ചു വരെ സംഘടിപ്പിക്കുന്നു. താല്‍പര്യമുള്ളവര്‍ 9846075281എന്ന ഫോണ്‍ നമ്പരില്‍ ബന്ധപ്പെടുക.

3. ചെങ്ങന്നൂര്‍ സെന്‍ട്രല്‍ ഹാച്ചറിയോടനുബന്ധിച്ച് പ്രവര്‍ത്തിച്ചുവരുന്ന പരിശീലന കേന്ദ്രത്തില്‍ കര്‍ഷകര്‍ക്കായി ഈ മാസം 24.08.2022മുതല്‍ 25.08.2022 (2ദിവസം) വരെ മുട്ടകോഴി വളര്‍ത്തല്‍, 26.08.2022 (1ദിവസം) കാടവളര്‍ത്തല്‍, 29.08.2022മുതല്‍ 30.08.2022 ( 2ദിവസം) പശുവളര്‍ത്തല്‍ എന്നീ വിഷയങ്ങളില്‍ സൌജന്യ പരിശീലന പരിപാടികള്‍ നടത്തുന്നു. താല്‍പ്പര്യമുള്ള കര്‍ഷകര്‍ സെന്‍ട്രല്‍ ഹാച്ചറിയുടെ പരിശീലന വിഭാഗവുമായി ബന്ധപ്പെട്ട് മുന്‍കൂര്‍ പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ അറിയുന്നതിന് ഓഫീസ് പ്രവര്‍ത്തി ദിവസങ്ങളില്‍ 0479-2457778, 0479-2452277എന്ന ടെലഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

4. തിരുവനന്തപുരം കുടപ്പനക്കുന്ന് മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ വച്ച് 2022ആഗസ്റ്റ് മാസം 16, 17 തീയതികളില്‍ആട് വളര്‍ത്തല്‍ എന്ന വിഷയത്തിലും, 22ന് തീറ്റപ്പുല്‍ക്കൃഷി എന്ന വിഷയത്തിലും25, 26തീയതികളില്‍മുട്ടക്കോഴി വളര്‍ത്തല്‍ എന്ന വിഷയത്തിലും സൌജന്യകര്‍ഷക പരിശീലനങ്ങള്‍ നടത്തുന്നു. താല്‍പ്പര്യമുള്ളവര്‍ അതാതു ദിവസം പരിശീലന കേന്ദ്രത്തില്‍ എത്തേണ്ടതാണ്. ആദ്യം ഹാജരാകുന്ന 50പേരെ മാത്രമേ പരിശീലനത്തില്‍ ഉള്‍പ്പെടുത്തുകയുള്ളു എന്ന് പ്രിന്‍സിപ്പല്‍ ട്രെയിനിംഗ് ഓഫിസര്‍ അറിയിക്കുന്നു. ഫോണ്‍ വഴി മുന്‍കൂട്ടി പരിശീലന പരിപാടിയിലേയ്ക്ക് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. വിശദ വിവരങ്ങള്‍ക്ക് പ്രവൃത്തി ദിവസങ്ങളില്‍ 0471 – 2732918എന്ന ഫോണ്‍ നമ്പരില്‍ അന്വേഷിക്കാവുന്നതാണ്.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *