Monday, 6th February 2023
സംസ്ഥാനത്തെ ആദ്യത്തെ പന്നി മേള വയനാട്ടിൽ .
ഗ്രീൻ പിഗ്ഗ്സ് ആൻറ് എഗ്ഗ് സ് മേളയുടെ ലോഗോ പ്രകാശനം ചെയ്തു.
മാനന്തവാടി: സംസ്ഥാന 
മൃഗസംരക്ഷണ വകുപ്പിന്റെ ആഭിമുഖ്യത്തിൽ  വ്യത്യസ്തമായ മറ്റൊരു മേളയ്ക്ക് കൂടി വയനാട്
സാക്ഷ്യം വഹിക്കുകയാണ്. ഗ്രീൻ പിഗ്ഗ്സ്  ആൻറ് എഗ്ഗ് സ് എന്ന പേരിൽ  സെപ്റ്റംബർ മൂന്ന് മുതൽ മാനന്തവാടിയിൽ    നടത്തുന്ന മേളയുടെ ലോഗോ പ്രകാശനം ചെയ്തു.
2017 മാർച്ച് മാസത്തിൽ സുൽത്താൻ ബത്തേരിയിൽ നടന്ന എഗ്ഗ് ഫെസ്റ്റ്
അതിന്റെ പുതുമ കൊണ്ടും പ്രായോഗികത കൊണ്ടും  ഒരുപാട് കർഷകരെ ആകർഷിച്ചിരുന്നു. മുട്ട 
ഉൽപ്പാദനത്തിലും കോഴി വളർത്തൽ മേഖലയിലും അത്യപൂർവമായ ഒരു കുതിച്ചു ചാട്ടം 
സൃഷ്ടിക്കാൻ എഗ്ഗ് ഫെസ്റ്റിന് കഴിഞ്ഞു. ഇതിന്റെ തുടർച്ചയായി  മാംസോൽപാദനരംഗത്തും മാലിന്യ  സംസ്കരണരംഗത്തും ശാസ്ത്രീയവും വിപ്ലവകരമായ മാറ്റം ഉണ്ടാക്കാൻ പര്യാപ്തമായ മറ്റൊരു മേളയാണ്  ഗ്രീൻ
പിഗ്ഗ് സ് ആൻഡ് എഗ്ഗ്സ് എന്ന പേരിൽ കേരളത്തിൽ   ആദ്യമായി വയനാട്ടിൽ മേള  സംഘടിപ്പിക്കുന്നത്. .
വരാഹ ജീവിതം ആദ്യം മുതൽ അവസാനം വരെ  സമഗ്രമായി പ്രതിപാദിക്കുന്ന, മുട്ട ഉൽപ്പാദന രംഗ
ത്തെ നൂതന പ്രവണതകളും സാങ്കേതികകളും പരിചയപ്പെടുത്തുന്ന ഈ മേള മാലിന്യ സംസ്കരണ പ്രക്രി
യയിൽ ഇത്തരം സംരംഭങ്ങളുടെ സാധ്യതകൾക്ക് മാനം നൽകുന്നതായിരിക്കും. സമൂഹം ഇന്ന് നേരിടുന്ന  ഏറ്റവും വലിയ വെല്ലുവിളികളിലൊന്നായ ജൈവമാലിന്യ സംസ്കരണത്തിൽ  വയനാട്ടിലെ പന്നി കർഷകർ പ്രധാന പങ്ക് വഹിക്കുന്നു.   പ്രതിദിനം നാൽപ്പത് ടൺ ജൈവമാലിന്യങ്ങൾ തീറ്റവസ്തുവാക്കി മാറ്റി പത്ത് ടൺ ഭക്ഷ്യയോഗ്യമായ മാംസമാക്കി
മാറ്റിയെടുക്കുന്നു എന്നത് ഒരു മാലിന്യ സംസ്കരണ സംസ്കാരമാണ് പന്നി കൃഷിയിലൂടെ   സമൂഹത്തെ പഠിപ്പിക്കുന്നത്. ശുദ്ധമായ പാലും
മുട്ടയും മാംസവും ആരോഗ്യകരമായ ചുറ്റുപാടുകളിൽ നിന്ന് ഉൽപാദിപ്പിക്കുന്ന ഒരു കാർഷിക സംസ്കാരം
ആർജിക്കുവാൻ വിവിധങ്ങളായ തടസ്സങ്ങളാണ് കർഷകർ നേരിട്ടു കൊണ്ടിരിക്കുന്നത്. ഇത്തരം പ്രശ്ന
ങ്ങൾ, പ്രതികൂല സാഹചര്യങ്ങൾ, പരിഹാരങ്ങൾ എന്നീ ചർച്ചകൾക്ക് ഒരു തുറന്ന വേദി ഇൗ മേള ഒരുക്കുന്നു.
അയൽപക്കക്കാരന്റെ ജീവിതത്തെ പ്രതികൂലമായി ബാധിക്കാതെ, പ്രകൃതി വിഭവങ്ങൾക്കും ജലസ്രോതസ്സു
കൾക്കും പരുക്കുകൾ ഏൽപ്പിക്കാതെ, അടുത്തും അകലെയും ജീവിക്കുന്നവന്റെ ഭക്ഷ്യ സംസ്കാര
ത്തിലും മാംസസുരക്ഷയിലും അനുകൂലമായി ഇടപെടുന്ന പുതിയ കേരളത്തിന്റെ ഹരിത സങ്കൽപങ്ങൾക്ക് ഒരു കാർഷിക- മൃഗസംരക്ഷണ അവബോധം ഗ്രീൻ പിഗ്ഗ് സ് ആൻഡ് എഗ്ഗ്സ് ഫെസ്റ്റ് വിഭാവനം ചെയ്യുന്നു.
ഇതിന്റെ ഭാഗമായി കേരള സംസ്ഥാന മൃഗസംരക്ഷണ വകുപ്പിന്റെ ആഭിമുഖ്യത്തിൽ കേരള കന്നുകാലി വികസന ബോർഡ്, മീറ്റ് ഡക്സസ് ഓഫ് ഇന്ത്യ. കേരള വെറ്ററിനറി യൂണിവേഴ്സിറ്റി. ബ്രഹ്മഗിരി ഡവലപ്മെന്റ് സൊസൈറ്റി, വയനാട് പിഗ് ഫാർമേഴ്സ് അസോസിയേഷൻ, വിവിധ എഗ്ഗർ നേഴ്സറികൾ, മറ്റ് സ്വകാര്യ സംരംഭകർ എന്നിവരുടെ സഹകരണത്തോടെയാണ്   സെപ്റ്റംബർ 3, 4, 5, തിയതികളിൽ മാനന്തവാടി വയനാട് സോഷ്യൽ സർവ്വീസ് സൊസൈറ്റി ആസ്ഥാനത്ത് വെച്ച് ഗ്രീൻ പിഗ്ഗ്സ്  ആൻഡ് എഗ്ഗ്സ് സംഘടിപ്പിക്കുന്നത്.
ഉറവിട മാലിന്യ സംസ്കരണം, ശുദ്ധമായ മാംസ- മുട്ട ഉൽപ്പാദനം, മൃഗസംരക്ഷണ സംരംഭങ്ങളുടെ വിപുലീകരണവും നിയമങ്ങളും തുടങ്ങിയ വിഷയങ്ങളിൽ സെമിനാറുകൾ ഇതോടനുബന്ധിച്ച് നടത്തും.
. പന്നി, കോഴി വളർത്തൽ മേഖലയിലെ ആധുനിക ഉപകരണങ്ങൾ, വ്യത്യസ്ത ജനുസ്സിൽപ്പെട്ട് പക്ഷി,പറവകൾ, ഭക്ഷ്യ വസ്തുക്കളുടെ പ്രദർശനം വിൽപ്പന തുടങ്ങിയവയും മേളയുടെ ഭാഗമായി ഉണ്ടാകും.
 
 സെപ്റ്റംബർ 3 ന് ഉച്ചയ്ക്ക് 2 മണിക്ക് മേള  മൃഗസംരക്ഷണ വകുപ്പ് മന്ത്രി അഡ്വ. കെ രാജു ഉദ്ഘാടനം ചെയ്യും.
മേളയുടെ ലോഗോ പ്രകാശനം മാനന്തവാടി ഡബ്ല്യം.എസ്.എസ്. എസ്. ഓഡിറ്റോറിയത്തിൽ  മാനന്തവാടി നഗരസഭ വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി.ടി. ബിജു നിർവ്വഹിച്ചു.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *