കൽപ്പറ്റ : മലബാർ ഡയറി ഫാർമേഴ്സ് അസോസിയേഷൻ വയനാട് ജില്ലാ ക്ഷീര കർഷക സംഗമവും ,വാർഷിക ജനറൽ ബോഡിയും ജൂലൈ 7 ഞായറാഴ്ച്ച രാവിലെ 10 മുതൽ കേണിച്ചിറ പൂതാടി പഞ്ചായത്ത് കുടുംബശ്രീ ഹാളിൽ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്താ കൽപ്പറ്റയിൽ സമ്മേളനത്തിൽ പറഞ്ഞു . ക്ഷീര കർഷകർ നേരിടുന്ന നിരവധി പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തുന്നതിനും ,ക്ഷീര മേഖലയിലെ കർഷകരുടെ ദുരിതങ്ങൾ ക്ഷീര വികസന വകുപ്പിലും മറ്റ് അധികൃതർക്ക് മുമ്പിലും എത്തിക്കുന്നതിനുമായി കക്ഷി രാഷ്ട്രീയ ഭേതമന്യേ രൂപീകരിച്ച മലബാർ ഡയറി ഫാർമേഴ്സ് അസോസിയേഷൻ പ്രവർത്തനത്തിൽ നിരവധി കാൽവെപ്പുകൾ നടത്തിയിട്ടുണ്ട്. മന്ത്രി തല ചർച്ചകളും നിവേദനങ്ങളും മിൽമ ഓഫീസിന് മുമ്പിൽ നടത്തിയ പട്ടിണി സമരവും , അധികൃതരുടെ ശ്രദ്ധ ചെലുത്തുന്നതിന് സാധിച്ചതായുള്ള അനവധി പ്രവർത്തനങ്ങൾ ഇതിൽ ശ്രദ്ധ നേടിയതാണ് .ബത്തേരി നിയോജക മണ്ഡലം എം.എൽ.എ ഐ.സി ബാലകൃഷ്ണൻ സംഗമം ഉദ്ഘാടനം ചെയ്യും .ചടങ്ങിൽ മികച്ച ക്ഷീരകർഷകരെ പൂതാടി പഞ്ചായത്ത് പ്രസിഡന്റ് രുഗ്മണി സുബ്രമണ്യൻ ആദരിക്കും.എം.ഡി.എഫ് മേഖല പ്രസിഡന്റ് വേണു ചെറിയത്ത് മുഖ്യ പ്രഭാഷണം നടത്തും
Thursday, 12th December 2024
Leave a Reply