Thursday, 12th December 2024
ഇന്നത്തെ കാലത്തു വര്‍ദ്ധിച്ചു വരുന്ന ഒന്നാണ് തൈറോയ്ഡ് പ്രശ്‌നങ്ങള്‍. ശരീരത്തില്‍ തൈറോയ്ഡ് ഹോര്‍മോണ്‍ അളവില്‍ വരുന്ന വ്യത്യാസങ്ങളാണ് തൈറോയ്ഡ് പ്രശ്‌നങ്ങള്‍ക്കു കാരണമാകുന്നത്. ചുരുക്കിപ്പറഞ്ഞാല്‍ ഹോര്‍മോണ്‍ രോഗമാണ് തൈറോയ്ഡ്. തൈറോക്‌സിന്‍ എന്ന ഹോര്‍മോണിന്റെ അളവിനെ അനുസരിച്ചിരിയ്ക്കും, തൈറോയ്ഡിന്റെ അവസ്ഥയും. ഈ ഹോര്‍മോണ്‍ അളവില്‍ കൂടിയാലും കുറഞ്ഞാലും പ്രശ്‌നം തന്നെയാണ്. കൂടുതലെങ്കില്‍ ഇത് ഹൈപ്പോര്‍തൈറോയ്ഡാകും. കുറഞ്ഞാല്‍ ഹൈപ്പോതൈറോയ്ഡും. കഴുത്തില്‍ ചിത്രശലഭത്തിന്റെ ആകൃതിയില്‍ കാണുന്ന ചെറിയ ഗ്രന്ഥിയാണ് തൈറോയ്ഡ്. ഇതുല്‍പാദിപ്പിയ്ക്കുന്ന ഹോര്‍മോണ്‍ അധികമാകുമ്പോള്‍ ഹൈപ്പര്‍തൈറോയ്ഡും കുറയുമ്പോള്‍ ഹൈപ്പോതൈറോയ്ഡുമുണ്ടാകുന്നു. കൂടുതല്‍ പേരിലും കണ്ടുവരുന്നത് ഹൈപ്പോതൈറോയ്ഡാണ്. അമിതവണ്ണം, ആര്‍ത്തവക്രമക്കേടുകള്‍, തണുപ്പു സഹിയ്ക്കാന്‍ കഴിയാതെവ വരിക, ഡിപ്രഷന്‍ തുടങ്ങിയ പല ലക്ഷണങ്ങളും ഹൈപ്പോതൈറോഡിന് കാരണമാകാറുണ്ട്.സാധാരണ ഗതിയില്‍ കൂടുതലായി കാണുന്നത് ഹൈപ്പോതൈറോയ്ഡാണ്. അതായത് തൈറോയ്ഡ് ഗ്രന്ഥികളുടെ ഉല്‍പാദനം വേണ്ട തീരിയില്‍ നടക്കാതിരിയ്ക്കുക. അതായത് തൈറോക്‌സിന്‍ ഉല്‍പാദനം വേണ്ടത്ര അളവുണ്ടാകാതിരിയ്ക്കുക. രണ്ടുതരം തൈറോയ്ഡ് ഉല്‍പാദനത്തിനും മുഖ്യപങ്കു വഹിയ്ക്കുന്നത് അയോഡിനാണ്. ഹോര്‍മോണ്‍ അധികമായാലും പ്രശ്‌നമാണ്. ഇതാണ് ഹൈപ്പര്‍ തൈറോയ്ഡിസത്തിനു കാരണമാകുന്നത്. ഇത് ശരീരത്തില്‍ പലതരം പ്രശ്‌നങ്ങളുണ്ടാക്കും. ഹൈപ്പര്‍തൈറോയ്ഡ് ശരീരത്തിന്റെ ആകെയുള്ള അപചയപ്രക്രിയയെ ബാധിയ്ക്കും. പൊതുവെ നാം വിശ്വാസ്യയോഗ്യമെന്നു കരുതുന്ന ചികിത്സാശാഖയാണ് ആയുര്‍വേദം. ഫലം ലഭിയ്ക്കുന്നത് അല്‍പം വൈകുമെങ്കിലും കൃത്യമായ ഫലം ഉറപ്പു നല്‍കുന്ന ഒന്നാണിത്. പ്രത്യേകിച്ചും പാര്‍ശ്വഫലങ്ങളില്ലാതെ. ഇത് നിര്‍ദേശിയ്ക്കുന്ന പ്രകാരം ചെയ്യണമെന്നു മാത്രം. തൈറോയ്ഡിനും ആയുര്‍വേദ പ്രകാരം പരിഹാരങ്ങള്‍ നിര്‍ദേശിയ്ക്കുന്നുണ്ട്. യാതൊരു ദോഷവും വരുത്താതെ കൃത്യമായ ഫലം ഉറപ്പു നല്‍കുന്ന ചില വഴികള്‍. ഇത്തരം ചില വഴികളെക്കുറിച്ചറിയൂ, ജലകുംഭി ജലകുംഭി എന്ന പേരില്‍ അറിയപ്പെടുന്ന ഒരു പ്രത്യേക സസ്യമുണ്ട്. വെള്ളത്തില്‍ പായല്‍ പോലെ കണ്ടുവരുന്ന ഇതിന് ആകാശത്താമര, നീര്‍പ്പോള തുടങ്ങിയ പല പേരുകളുമുണ്ട്. ഇത് അരച്ചു കഴുത്തിലിടുന്നത് തൈറോയ്ഡ് പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരമായി ആയുര്‍വേദം പറയുന്നു. ഇതിന്റെ നീരു കുടിയ്ക്കുന്നതും നല്ലതാണ്. വെളിച്ചെണ്ണ നല്ല ശുദ്ധമായ വെളിച്ചെണ്ണ, അതായത് വിര്‍ജിന്‍ കോക്കനട്ട് ഓയില്‍ തൈറോയ്ഡിന് നല്ലൊരു പരിഹാരമാണ്. ഇത് ദിവസവും ഒരു സ്പൂണ്‍ കഴിയ്ക്കുന്നതു നല്ലതാണ്. ഇതിലെ മോണോസാച്വറേറ്റഡ് ഫാറ്റി ആസിഡുകളാണ് ഇതിനു സഹായിക്കുന്നത്.വെളിച്ചെണ്ണ പാലിലോ ചൂടുവെള്ളത്തിലോ രാവിലെ ചേര്‍ത്തു കഴിച്ചാല്‍ മതിയാകും. ഒരു ടേബിള്‍സ്പൂണ്‍ വെളിച്ചെണ്ണയാണ് കണക്ക്. ഇത് വെറുതെ കഴിയ്ക്കുന്നതും നല്ലതാണ്. ഇതല്ലെങ്കില്‍ കാപ്പിയിലോ ചായയിലോ ചേര്‍ത്തു കഴിയ്ക്കാം. കഴുത്തില്‍, അതായത് തൈറോയ്ഡ് ഗ്ലാന്റിന്റെ ഭാഗത്ത് വെളിച്ചെണ്ണ ഉപയോഗിച്ചു മസാജ് ചെയ്യുന്നതും നല്ലതാണ്. ഉരുക്കുവെളിച്ചെണ്ണയാണ് കൂടുതല്‍ നല്ലത്. തൈറോയ്ഡ് തൈറോയ്ഡ് കാരണമുണ്ടാകുന്ന പല അസ്വസ്ഥതകളും അകറ്റാനും വെളിച്ചെണ്ണ ന്ല്ലതാണ്. തൈറോയ്ഡുള്ളവര്‍ക്ക് മലബന്ധം സാധാരണയാണ്. നല്ലൊരു ലാക്‌സേറ്റീവായി പ്രവര്‍ത്തിയ്ക്കുന്ന വെളിച്ചെണ്ണ കുടല്‍ പ്രവര്‍ത്തനങ്ങള്‍ കൃത്യമായി നടക്കാന്‍ സഹായിക്കുന്നു. ഇതുവഴി മലബന്ധം പോലുള്ള രോഗങ്ങള്‍ തടയാനും സഹായിക്കുന്നു. ബ്രഹ്മി, ലെമണ്‍ ഗ്രാസ് ബ്രഹ്മി, ലെമണ്‍ ഗ്രാസ് പോലുള്ള ആയുര്‍വേദ സസ്യങ്ങളും തൈറോയ്ഡിന് നല്ലതാണ്. ഇത് അരച്ചു പുരട്ടുന്നതും ഉള്ളിലേയ്ക്കു കഴിയ്ക്കുന്നതുമെല്ലാം ഗുണം ചെയ്യും. ബ്രഹ്മി പോലുള്ളവ പല ഗുണങ്ങളും നല്‍കുന്ന, യാതൊരു പാര്‍ശ്വഫലങ്ങളും നല്‍കാത്ത ആയുര്‍വേദ സസ്യമാണ്. എള്ള്, തേന്‍ എള്ള്, തേന്‍ എന്നിവ ഹൈപ്പോതൈറോയ്ഡിനു പറയുന്ന ഒരു പരിഹാരമാണ്. എള്ളു വറുത്തതും തേനും കലര്‍ത്തി കഴിയ്ക്കാം. എള്ള് അയോഡിന്‍ ഉല്‍പാദനത്തിന് നല്ലതാണ്. കടുക്കാത്തൊണ്ടു പൊടിച്ചത്, ചിറ്റമൃത് കടുക്കാത്തൊണ്ടു പൊടിച്ചത്, ചിറ്റമൃത് എന്ന ചെടിയുടെ ഇലയും തണ്ടും അരച്ചെടുക്കുന്ന നീരില്‍ കലര്‍ത്തി കുടിയിക്കുന്നത് ഏറെ നല്ലതാണ്. സവാള നാം ഭക്ഷണത്തിനായി ഉപയോഗിയ്ക്കുന്ന സവാളയാണ് മറ്റൊരു പരിഹാരവിധി. സവാളനീര് കഴുത്തില്‍ പുരട്ടി മസാജ് ചെയ്യാം. സവാള മുറിച്ച കഴുത്തില്‍ കെട്ടിവച്ച് രാത്രി മുഴുവന്‍ കിടക്കുക. രാവിലെ ഇതു നീക്കാം. ഈ രീതിയില്‍ സവാളനീരം കഴുത്തിലേയ്ക്ക് ആഗിരണം ചെയ്യപ്പെടും. ഇത് തൈറോയ്ഡിനുള്ള നല്ലൊരു പരിഹാരമാര്‍ഗമാണ്. ഇത് അടുപ്പിച്ചു ചെയ്യുക. ഇഞ്ചി, നാരങ്ങ ഇഞ്ചി, നാരങ്ങ, ഓറഞ്ച്, ക്രാന്‍ബെറി എന്നിവ കൊണ്ടു തയ്യാറാക്കുന്ന ഒരു പ്രത്യേക മിശ്രിതമുണ്ട്. ഇതു തൈറോയ്ഡിന്, പ്രത്യേകിച്ചും ഹൈപ്പോ തൈറോയ്ഡിനുള്ള നല്ലൊരു പരിഹാരമാണ്. ഒരു ടേബിള്‍സ്പൂണ്‍ വീതം ഇഞ്ചിജ്യൂസ്, നാരങ്ങാജ്യൂസ് എന്നിവ അരകപ്പു വീതം ഓറഞ്ച് ജ്യൂസ്, ക്രാന്‍ബെറി ജ്യൂസ് എന്നിയെടുത്ത് കലക്കി രാവിലെ പ്രാതലിനു മുന്‍പായി കഴിയ്ക്കുക. ഹോര്‍മോണ്‍ ഉല്‍പാദനം കൃത്യമായി നടക്കാന്‍ ഇതു സഹായിക്കും. പഞ്ചസാര ചേര്‍ക്കരുത്. ഇത് അടുപ്പിച്ച് ഒരു മാസം കഴിയ്ക്കാം. കരിക്കിന്‍ വെള്ളം, നാളികേര വെള്ളം കരിക്കിന്‍ വെള്ളം, നാളികേര വെള്ളം എന്നിവ ഹൈപ്പോതൈറോയ്ഡിനുള്ള നല്ലൊരു പരിഹാരമാണ്. ഇത് ദിവസവും വെറുംവയറ്റില്‍ കുടിയ്ക്കുക. അശ്വഗന്ധ അശ്വഗന്ധ ഇതിനുള്ള നല്ലൊരു പരിഹാരമാണ്. അശ്വഗന്ധ പാലില്‍ കലക്കി കുടിയ്ക്കാം. ഇത് തൈറോയ്ഡിനു പുറമേ പല ആരോഗ്യഗുണങ്ങളും നല്‍കുന്ന ഒന്നാണ്. ത്രിഫല, ഗുഗ്ഗുലു ത്രിഫല, ഗുഗ്ഗുലു തുടങ്ങിയ ആയുര്‍വേദ സസ്യങ്ങളും തൈറോയ്ഡ് പ്രശ്‌നങ്ങള്‍ക്കു യാതൊരു പാര്‍ശ്വഫലങ്ങളുമില്ലാതെ പരിഹാരം കണ്ടെത്താന്‍ സഹായിക്കുന്നവയാണ്. തേങ്ങാപ്പാല്‍ തേങ്ങാപ്പാല്‍ ഹൈപ്പോതൈറോയ്ഡിനുള്ള നല്ലൊരു പരിഹാരമാണ്. ദിവസവും രണ്ടു ടേബിള്‍സ്പൂണ്‍ തേങ്ങാപ്പാല്‍ കഴിയ്ക്കുന്നത് നല്ലതാണ്. വെളിച്ചെണ്ണയുടെ അതേ ഗുണങ്ങള്‍ തൈറോയ്ഡിന് തേങ്ങാപ്പാലും നല്‍കുന്നു. തേനും വാള്‍നട്ടും തേനും വാള്‍നട്ടും കലര്‍ന്ന മിശ്രിതവും ഹൈപ്പോതൈറോയ്ഡ് മാറാന്‍ ഏറെ ഗുണകരമാണ്. ഇത് ഗ്ലാസ് ജാറിലിട്ടു വച്ച് സൂര്യപ്രകാശം കടക്കാത്ത സ്ഥലത്ത് ഒരാഴ്ച വച്ച ശേഷം ഉപയോഗിച്ചു തുടങ്ങാം. വാള്‍നട് പൊടിച്ചതോ കഷ്ണങ്ങളാക്കിയോ തേനില്‍ കലര്‍ത്തി വയ്ക്കുകയാണ് വേണ്ടത്. ദിവസവും 1 ടീസ്പൂണ്‍ കഴിയ്ക്കാം
. യോഗയും ആയുര്‍വേദത്തില്‍ യോഗയും തൈറോയ്ഡ് പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരമാണ്. പ്രത്യേകിച്ചും സര്‍വാംഗാസന, മത്സ്യാസന, ഹലാനസ തുടങ്ങിയവ ഹൈപ്പോതൈറോയ്ഡിന് ആയുര്‍വേദം അനുശാസിയ്ക്കുന്നു. ഇതിനു പുറമേ ബിതില്യാസന, ഉസ്ത്രാസന തുടങ്ങിയവും സഹായകമാണ്.
കടപ്പാട്

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *