Monday, 20th September 2021
..
കാവുംമന്ദം: സംസ്ഥാന ഫിഷറീസ് വകുപ്പിന്‍റെ കുളങ്ങളിലെ ഗിഫ്റ്റ് കൃഷി പദ്ധതിയില്‍ ഉള്‍പ്പെടുത്തി കൃഷി ചെയ്ത തരിയോട് ഗ്രാമപഞ്ചായത്തിലെ ലക്ഷ്മി രാധാകൃഷ്ണന്‍ എന്ന കര്‍ഷകയുടെ കുളത്തിലെ മത്സ്യകൃഷി വിളവെടുപ്പ് നാടിന്‍റെ ആഘോഷമായി മാറി. തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ഷീജ ആന്‍റണി വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷ ആന്‍സി ആന്‍റണി അദ്ധ്യക്ഷത വഹിച്ചു. അക്വാകള്‍ച്ചര്‍ പ്രൊമോട്ടര്‍ ഷമീം പാറക്കണ്ടി പദ്ധതി വിശദീകരിച്ചു. 
രുചിയില്‍ ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്ന ഗിഫ്റ്റ് തിലാപ്പിയ, അക്വാ ചിക്കന്‍ എന്നാണ് അറിയപ്പെടുന്നത്. വിളവെടുപ്പ് കാണുന്നതിനും മത്സ്യം വാങ്ങുന്നതിനുമായി ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി നൂറ് കണക്കിന് ആളുകള്‍ എത്തിയിരുന്നു. തരിയോട് പഞ്ചായത്തിലെ നാലാം വാര്‍ഡ് പ്രദേശത്തുള്ള അന്‍പത്തിരണ്ട് സെന്‍റ് വിസ്തീര്‍ണ്ണമുള്ള കുളത്തിലാണ്, തരിയോട് ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്‍റ് കൂടിയായ ലക്ഷ്മി രാധാകൃഷ്ണന്‍ മത്സ്യകൃഷി ചെയ്ത് വരുന്നത്. മത്സ്യക്കുഞ്ഞ് നല്‍കുന്നത് മുതല്‍ സബ്സിഡികളും സാങ്കേതിക സഹായങ്ങളുമായി ഫിഷറീസ് വകുപ്പ് കൂടെയുണ്ട്. മത്സ്യകൃഷിയിലൂടെ മികച്ച വരുമാനമുണ്ടാക്കാനാകും എന്ന് ബോധ്യപ്പെടുത്തുന്നതായിരുന്നു വിളവെടുപ്പിലെ കാഴ്ച്ചകള്‍. ഫാ. ബിജു മാവറ, വി ജി ഷിബു, അനീഷ്കുമാര്‍, രാധാകൃഷ്ണന്‍ കുനിയുമ്മല്‍, മുജീബ് പാറക്കണ്ടി തുടങ്ങിയവര്‍ ചടങ്ങില്‍ സംസാരിച്ചു.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *