* വഴുതന വര്‍ക്ഷ വിളകളില്‍ (വഴുതന, തക്കാളി, മുളക്) നട്ടു ഒരു മാസത്തിനു ശേഷം ഒരു സെന്റിന് 170 ഗ്രാം യൂറിയ, 80 ഗ്രാം പൊട്ടാഷ് എന്നിവ മേല്‍വളമായി നല്കാവുന്നതണ്.
* വെണ്ടയില്‍ ഇലപ്പുള്ളിരോഗം കണ്ടുവരുന്നുണ്ട്. ഇത് നിയന്ത്രിക്കുന്നതിനായി ട്രൈക്കോഡെര്‍മ 20 ഗ്രാം ഒരു ലിറ്റര്‍ വെളളത്തില്‍ എന്ന തോതില്‍ തളിച്ച് കൊടുക്കുക. രോഗം മൂര്‍ച്ഛിക്കുകയാണെങ്കില്‍ മാങ്കോസെബ് 3 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്ന തോതില്‍ കലക്കി തളിച്ചുകൊടുക്കുക.
* ശീതകാല പച്ചക്കറി വിളയായ സവാള കൃഷിയ്ക്കായി തയ്യാറെടുക്കുന്ന കര്‍ഷകര്‍ 45 മുതല്‍ 60 ദിവസം പ്രായമായതും 0.6 സെ.മീ മുതല്‍ 0.8 സെ.മീ വരെ വണ്ണവും 15 സെന്റിമീറ്റര്‍ വരെ ഉയരവും ഉള്ള തൈകള്‍ നഴ്സറിയില്‍ നിന്നും പ്രധാന കൃഷിയിടത്തിലേക്ക് ഡിസംബര്‍ ആദ്യ വാരത്തോടെ പറിച്ചു നടേണ്ടതാണ്. 15 സെന്റിമീറ്ററിനു മുകളില്‍ ഉയരമുള്ള തൈകളുടെ തലപ്പ് നുള്ളി കൊടുത്തതിനു ശേഷം പറിച്ചു നടീലിനായി അവ ഉപയോഗിക്കുക. പകലിന്റെ ദൈര്‍ഘ്യവും ചൂടും കുറഞ്ഞു നില്ക്കുന്ന സമയത്താണ് സവാള പറിച്ചു നടേണ്ടത്. നടുന്ന സമയത്തു തണുപ്പ് കാലാവസ്ഥയും വിളവെടുപ്പിന്റെ സമയത്തു ചൂടുള്ള കാലാവസ്ഥയുമാണ് പൊതുവെ സവാള കൃഷിയ്ക്ക് ആവശ്യം.
Thursday, 12th December 2024
Leave a Reply