Tuesday, 30th May 2023
കന്നുകാലികളെ നിരവധി രോഗങ്ങള്‍ ബാധിക്കുന്ന സമയമാണ് മഴക്കാലം.  വേനലിനുശേഷം മഴക്കാലം ആരംഭിക്കുമ്പോള്‍ കാലാവസ്ഥയിലെ വ്യത്യാസം ഉരുക്കളുടെ തീറ്റയില്‍ പൂപ്പല്‍ വിഷബാധ ഉണ്ടാകാന്‍ കാരണമാകുന്നു.  കുറഞ്ഞ അന്തരീക്ഷ താപനില, കൂടിയ ആര്‍ദ്രത എന്നീ സാഹചര്യങ്ങളില്‍ കാലിത്തീറ്റ, പിണ്ണാക്ക്, വൈക്കോല്‍ മുതലായവയില്‍ വളരുന്ന څഅസക്കപെര്‍ജില്ലസ്چ ഇനത്തില്‍പ്പെട്ട പൂപ്പലുകള്‍ ഉണ്ടാക്കുന്ന څഅഫ്ളാറ്റൊക്സിന്‍چ എന്ന വിഷാംശമാണ് പൂപ്പല്‍ വിഷബാധയുടെ കാരണം.  വിഷാംശത്തിന്‍റെ തോതനുസരിച്ച് പൂപ്പല്‍ വിഷബാധയുടെ ലക്ഷണങ്ങളിലും വ്യത്യാസം വരാറുണ്ട്.  തീറ്റയ്ക്ക് രുചിക്കുറവ്, ശരീരം ക്ഷയിക്കല്‍, പാല്‍ ഉത്പാദനത്തില്‍ കുറവ്, ഗര്‍ഭമലസല്‍, വന്ധ്യത മുതലായവയാണ് രോഗലക്ഷണങ്ങള്‍.   വിഷാംശം കരളിനെയാണ് ബാധിക്കുന്നത്.  
പൂപ്പല്‍ ബാധിച്ച കാലിത്തീറ്റയ്ക്കും  പിണ്ണാക്കിനും ദുര്‍ഗന്ധം ഉണ്ടായിരിക്കും.  കട്ടകെട്ടുന്നതാണ് മറ്റൊരു ലക്ഷണം.  നിറത്തിലും മാറ്റമുണ്ടാകും.  പൂപ്പല്‍ ബാധിച്ച വൈക്കോലിന്‍റെ നിറത്തിലും രൂപത്തിലും മാറ്റമുണ്ടായിരിക്കും.  കാലിത്തീറ്റ നല്‍കുന്ന പാത്രം ദിവസവും വൃത്തിയാക്കണം.  പഴയ പുല്ലും വൈക്കോലും കിടന്ന് പൂപ്പല്‍ പിടിക്കാനുളള സാധ്യത ഒഴിവാക്കണം.  തീറ്റ ചാക്കുകള്‍ പലകപ്പുറത്തു ഭിത്തിയില്‍ മുട്ടാതെ വേണം വയ്ക്കാന്‍.  തീറ്റ എടുക്കുമ്പോള്‍ കൈയ്ക്കോ, തീറ്റ എടുക്കുന്ന പാത്രത്തിനോ നനവുണ്ടാകരുത്.  എടുത്ത ശേഷം ബാക്കി വരുന്ന തീറ്റ ഭദ്രമായി അടച്ചു സൂക്ഷിക്കണം. കടലപ്പിണ്ണാക്കിലൂടെ പൂപ്പല്‍ ബാധയ്ക്ക് സാധ്യതയേറിയതിനാല്‍ മഴക്കാലങ്ങളില്‍ ഇത് നല്‍കാതിരിക്കുന്നതാണ് ഉചിതമെന്നും ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ അറിയിച്ചു.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *