Thursday, 12th December 2024

കൊല്ലം ജില്ലയിലെ പിറവന്തൂർ ഗ്രാമപഞ്ചായത്തിലെ കുര്യോട്ടുമല ഹൈടെക് ഫാമിലെ ഫാം ടൂറിസം പ്രവർത്തനങ്ങളുടെ ഉദ്ഘാടനം മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണിയുടെ അദ്ധ്യക്ഷതയിൽ ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി അഡ്വ. പി എ മുഹമ്മദ് റിയാസ് നാളെ (31/08/2022 ന്)  ഉച്ചയ്ക്ക് മൂന്ന് മണിയ്ക്ക് നിർവ്വഹിയ്ക്കും. കൊല്ലം ജില്ലാപഞ്ചായത്തിന്റെ നിയന്ത്രണത്തിലുള്ള ഫാമിൽ സഞ്ചാരികളെ ആകർഷിയ്ക്കുന്നതിനായി വിവിധ പദ്ധതികളാണ് ഒരുക്കിയിരിയ്ക്കുന്നത്. വിനോദ സഞ്ചാര സാധ്യതകൾ മുന്നിൽ കണ്ട് ഡൊമസ്റ്റിക്ക് അനിമൽ മ്യൂസിയം എന്ന ആശയം പ്രവർത്തനതലത്തിൽ എത്തിയ്ക്കുന്ന രീതിയിലാണ് കുര്യോട്ടുമലയിൽ ഫാം ടൂറിസം സൌകര്യങ്ങൾ സജ്ജമാക്കിയിരിയ്ക്കുന്നത്. വിവിധയിനം പശുക്കൾക്കും, ആടുകൾക്കും, മുയലുകൾക്കും ഒപ്പം ഒട്ടകപക്ഷി, എമു തുടങ്ങിയ വളർത്തു പക്ഷികളേയും നേരിട്ട് കണ്ട് അറിയുന്നതിനുള്ള അവസരം സഞ്ചാരികൾക്കായി ഇവിടെ ഒരുക്കിയിട്ടുണ്ട്. കൂടാതെ സഞ്ചാരികളുടെ താമസസൌകര്യത്തിന്റേയും, കുതിരസവാരിയിയുടേയും, കുട്ടികൾക്കായുള്ള പാർക്കിന്റേയും, റൈഡുകളുടേയുമെല്ലാം ഉദ്ഘാടനം നടക്കും.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *