കാര്‍ഷിക സര്‍വകലാശാലയിലെ വെള്ളാനിക്കര കാര്‍ഷിക കാലാവസ്ഥാ വിഭാഗത്തിലെ ഗ്രാമീണ്‍ കൃഷി മൗസം സേവ നല്‍കുന്ന നിര്‍ദേശങ്ങള്‍ താഴെ ചേര്‍ക്കുന്നു.
അറബിക്കടലില്‍ നിന്ന് ദക്ഷിണ ഇന്ത്യയിലേക്ക് താഴ്ന്ന അന്തരീക്ഷ തലങ്ങളില്‍ ശക്തമായ പടിഞ്ഞാറന്‍ കാറ്റ് അടിക്കുന്നതിനാല്‍, കേരളത്തിലും ലക്ഷദ്വീപിലും ഇന്ന് കൂടെ (മെയ് 18 വരെ) ഒറ്റപെട്ട സ്ഥലങ്ങളില്‍ ഇടിമിന്നലോടുകൂടിയുള്ള ശക്തമായ മഴ പ്രതീക്ഷിക്കുന്നു. കൂടാതെ കാറ്റിന്റെ വേഗത മണിക്കൂറില്‍ 40-50 കി.മീ വരെ ഉയരാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യ തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് പ്രത്യേക മുന്നറിയിപ്പ് നല്‍കുന്നു. കര്‍ഷകര്‍ സ്വയം ജാഗ്രത പാലിക്കുന്നതിനൊപ്പം വളര്‍ത്തു മൃഗങ്ങളെ ഇടിമിന്നലില്‍ നിന്നും മറ്റും സംരക്ഷിക്കാനുള്ള മുന്‍കരുതലുകള്‍ എടുക്കേണ്ടതാണ്. കര്‍ഷകര്‍ ഈ ദിവസങ്ങളില്‍ കഴിവതും വളം, കീടനാശിനി പ്രയോഗങ്ങള്‍ ഒഴിവാക്കുക. പച്ചക്കറി പന്തലുകള്‍ ബലപെടുത്തുക. വാഴക്ക് ഊന്നുകാലുകള്‍ നല്‍കുക. വെള്ളകെട്ട് ഒഴിവാക്കാനായി സമീപപ്രദേശങ്ങളിലെ വേണ്ടത്ര നീര്‍ച്ചാലുകള്‍ മറ്റുള്ളവര്‍ക്ക് ദോഷം വരുത്താത്ത രീതിയില്‍ തുറന്ന് മഴവെള്ളം ഒഴുക്കികളയാനുള്ള സംവിധാനങ്ങള്‍ ഒരുക്കുക.
Thursday, 12th December 2024
Leave a Reply