കേരളത്തിലെ മഴ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ തിരുവനന്തപുരം ജില്ല മൃഗ സംരക്ഷണ ഓഫീസര്‍ നല്‍കുന്ന ജാഗ്രത നിര്‍ദേശങ്ങള്‍:
മനുഷ്യരുടെ സുരക്ഷ എന്ന പോലെ തന്നെ പ്രധാനമാണ് ദുരന്തമേഖലകളിലെ മൃഗങ്ങളുടെയും പക്ഷികളുടെയും സുരക്ഷ. വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങളിലെ കര്‍ഷകര്‍ ജാഗരൂകരായിരിക്കണം. കാറ്റിലും മഴയിലും ഇലക്ട്രിക് ലൈനുകള്‍ പൊട്ടി വീഴാന്‍ സാധ്യതയുണ്ട്്. വെള്ള കെട്ടുകളില്‍ ഇറക്കുമ്പോള്‍ വൈദ്യുതിലൈന്‍ പൊട്ടി വീണു കിടക്കുന്നില്ലെന്നു ഉറപ്പാക്കണം. കന്നുകാലികളെ തുറന്ന സ്ഥലത്ത് കെട്ടിയിടുകയോ മേയാന്‍ അനുവദിക്കുകയോ ചെയ്യരുത്. അവയെ ശക്തി കുറഞ്ഞ മേല്‍ക്കൂരകള്‍ക്കടിയില്‍ പാര്‍പ്പിക്കരുത്.
Saturday, 25th March 2023
Leave a Reply