കേരള കാര്‍ഷിക സര്‍വകലാശാല ഇ -പഠന കേന്ദ്രം ‘രോഗ കീട നിയന്ത്രണം ജൈവ ജീവാണു മാര്‍ഗങ്ങളിലൂടെ’ എന്ന വിഷയത്തില്‍ ഓണ്‍ലൈന്‍ പരിശീലന പരിപാടി ഏപ്രില്‍ 14 ന് തുടങ്ങുന്നു. കേരള കാര്‍ഷിക സര്‍വകലാശാല ശാസ്ത്രജ്ഞരാണ് ക്ലാസ്സുകള്‍ കൈകാര്യം ചെയ്യുന്നത്. രജിസ്റ്റര്‍ ചെയ്യേണ്ട അവസാന തീയതി ഏപ്രില്‍ 13. 24 ദിവസം ദൈര്‍ഘ്യമുള്ള ഈ കോഴ്സ് പൂര്‍ണ്ണമായും മലയാളത്തിലാണ് പരിശീലിപ്പിക്കുന്നത്. പത്ത് സെഷനുകളിലായി തയ്യാറാക്കിയ കോഴ്സ് കെ.എ.യു. MOOC പ്ലാറ്റ് ഫോമിലൂടെ പഠിതാവിന്റെ സൗകര്യാര്‍ത്ഥം പ്രയോജനപ്പെടുത്താവുന്നതാണ്. ഫൈനല്‍ പരീക്ഷ ജയിക്കുന്നവര്‍ക്ക് ആവശ്യമെങ്കില്‍ നിശ്ചിത ഫീസ് വാങ്ങി സര്‍ട്ടിഫിക്കറ്റ് നല്‍കും. www.celkau.in/MOOC/Default.aspx എന്ന ലിങ്ക് വഴി രജിസ്റ്റര്‍ ചെയ്യാം.
Thursday, 12th December 2024
Leave a Reply