ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച്, ജൂണ്‍ 5 ന് ആദരണീയനായ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയാണ് ‘അമ്മയ്ക്കായി ഒരു മരം’ പ്രചാരണ പരിപാടിയ്ക്ക് തുടക്കം കുറിച്ചത്. രാജ്യത്തുടനീളം 140 കോടി വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിക്കുന്നതിനാണ് ശ്രമിക്കുന്നത്. പ്രധാനമന്ത്രിയുടെ ‘അമ്മയ്ക്കായി ഒരു മരം’ പ്രചാരണ പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം ആഗസ്ത് 29 , 2024 ന് തൃശൂര്‍ കൃഷി വിജ്ഞാന കേന്ദ്രത്തില്‍ വച്ച് അഗ്രിക്കള്‍ച്ചര്‍ ടെക്‌നോളജി അപ്ലിക്കേഷന്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട്, ബാംഗളൂര്‍ ഡയറക്ടര്‍ ഡോ. വി. വെങ്കട്ടസുബ്രമണ്യന്‍ നിര്‍വഹിച്ചു. ഭാരതീയ കാര്‍ഷിക ഗവേഷണ കൌണ്‍സിലിന്റെ ലുധിയാന സോണല്‍ ഡയറക്ടര്‍ ആയിരുന്ന ഡോ. എസ് .പ്രഭുകുമാര്‍, കേരള കാര്‍ഷിക സര്‍വകലാശാല വിജ്ഞാന വ്യാപന വിഭാഗം ഡയറക്ടര്‍ ഡോ.ജേക്കബ് ജോണ്‍, തൃശ്ശൂര്‍ കൃഷി വിജ്ഞാന കേന്ദ്രം മേധാവി ഡോ. മേരി റെജീന, കേരളത്തിലെ വിവിധ കൃഷി വിജ്ഞാന കേന്ദ്രങ്ങളിലെ മേധാവികളും, ഉദ്യോഗസ്ഥരും ചടങ്ങില്‍ സന്നിഹിതരായിരുന്നു
Leave a Reply