കോട്ടയം ക്ഷീര പരിശീലന കേന്ദ്രത്തില്‍ വച്ച് നാളെയും മറ്റന്നാളുമായി (ജൂലൈ 7,8) രാവിലെ 10 മുതല്‍ തീറ്റപ്പുല്‍കൃഷി എന്ന വിഷയത്തില്‍ പരിശീലനം നടത്തുന്നു. പരിശീലനത്തിന് പങ്കെടുക്കുന്നവര്‍ 20 രൂപ രജിസ്‌ട്രേഷന്‍ ഫീസ് അടക്കേണ്ടതും ആധാര്‍ കാര്‍ഡിന്റെ കോപ്പി, ബാങ്ക് പാസ്ബുക്കിന്റെ കോപ്പി എന്നിവ ഹാജരാക്കേണ്ടതുമാണ്. പരിശീലനാര്‍ത്ഥികള്‍ക്ക് യാത്രക്കൂലിയായി 100 രൂപയും പ്രതിദിന ദിനബത്ത 125 രൂപയും ബാങ്ക് അക്കൗണ്ടിലേക്ക് നല്‍കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0481 2302223 എന്ന ഫോണ്‍ നമ്പരില്‍ ബന്ധപ്പെടുക.
Friday, 29th September 2023
Leave a Reply