Friday, 27th November 2020
കൽപ്പറ്റ:  കോഴിക്കോട് ബേപ്പൂർ നടുവട്ടത്തുളള  ക്ഷീരപരിശീലന കേന്ദ്രത്തിൽ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലുള്ള ക്ഷീര കർഷകർക്ക് നാല്, അഞ്ച്  തിയതികളിൽ പരിശീലനം സംഘടിപ്പിക്കുന്നു.  കന്നുകാലിത്തീറ്റയായി ഉപയോഗിക്കുന്ന വിവിധയിനം പുല്ലുകൾ, പയറുവർഗവിളകൾ, ധാന്യവിളകൾ, അസോള എന്നിവയുടെ കൃഷിരീതികൾ, തീറ്റപ്പുൽ സംസ്കരണം, ആധുനിക തീറ്റപ്പുൽ ഉത്പാദനം തുടങ്ങിയ വിഷയങ്ങളിലാണ് പരിശീലനം.  താത്പര്യമുളളവർ നാലിനു രാവിലെ 10നകം ബാങ്ക് പാസ്ബുക്കും പകർപ്പും  ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡിന്‍റെ പകർപ്പും സഹിതം കോഴിക്കോട് ക്ഷീരപരിശീലന കേന്ദ്രത്തിൽ എത്തണം. ഫോണ്‍: 0495 2414579.  

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *