മരച്ചീനിയില്‍ മണ്ഡരികളുടെ ആക്രമണം തടയുന്നതിനായി കീട ആക്രമണം കണ്ടു വരുമ്പോള്‍ തന്നെ ശക്തിയായി വെള്ളം തളിക്കുക.അതിനു ശേഷം ഇലകളില്‍ 10 ശതമാനം വീര്യമുള്ള മഗ്നീഷ്യം സല്‍ഫേറ്റ് സ്പ്രേ ചെയ്യുക. മിത്ര കുമിളുകളായ ഹിര്സുട്ടല്ല, ലകാനിസിലിയം എന്നിവയിലേതെങ്കിലും 20 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്ന തോതില്‍ ലായനിയാക്കി ചെടികളില്‍ തളിച്ച് കൊടുക്കണം. 7 മില്ലി വേപ്പെണ്ണ 3 മില്ലി സോപ്പ് ലായനിയുമായി ചേര്‍ത്ത് ഒരു ലിറ്റര്‍ വെള്ളത്തില്‍ ലയിപ്പിക്കുക. ഇത് ഒരാഴ്ച ഇടവിട്ട് രണ്ടു പ്രാവശ്യം തളിക്കുക. തീവ്രാക്രമണ സമയത്ത് സ്പൈറോമേസിഫെന് 1 മില്ലി /ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്ന തോതില്‍ ലായനിയാക്കി തളിക്കേണ്ടതാണ്.
Thursday, 12th December 2024
Leave a Reply