ക്ഷീര വികസന വകുപ്പിന്റെ പട്ടത്തുള്ള ക്ഷീര പരിശീലന കേന്ദ്രത്തില്‍ വച്ച് 2024 ഫെബ്രുവരി 26 മുതല്‍ മാര്‍ച്ച് 7 വരെയുള്ള 10 പ്രവൃത്തി ദിവസങ്ങളില്‍ ക്ഷീര കര്‍ഷകര്‍ക്കും സംരംഭകരായ വീട്ടമ്മമാര്‍ക്കുമായി ക്ഷീരോത്പന്ന നിര്‍മ്മാണ പരിശീലന പരിപാടി ഉണ്ടായിരിക്കുന്നതാണ്. പരിശീലന പരിപാടിയില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ ഫെബ്രുവരി 24ന് വൈകിട്ട് 5 മണിക്ക് മുന്‍പായി ഈ പരിശീലന കേന്ദ്രത്തില്‍ ഫോണ്‍ മുഖേനയോ നേരിട്ടോ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. രജിസ്‌ട്രേഷന്‍ ഫീസ് 135 രൂപ. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 50 പേര്‍ക്കായിരിക്കും അവസരം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471 -2440911 എന്ന ഫോണ്‍ നമ്പറിലോ, ക്ഷീര പരിശീലന കേന്ദ്രം, പൊട്ടക്കുഴി റോഡ്, പട്ടം, പട്ടം പി. ഒ തിരുവനന്തപുരം 695004 എന്ന മേല്‍വിലാസത്തിലോ principaldtctvm@gmail.com എന്ന ഇമെയില്‍ വിലാസത്തിലോ ബന്ധപ്പെടുക.
Thursday, 12th December 2024
Leave a Reply