Thursday, 12th December 2024

കന്നുകാലി തീറ്റയായി ഉപയോഗിയ്ക്കുന്ന വൈക്കോൽ കൂടുതൽ രുചിയുള്ളതും, പോഷക സമ്പുഷ്ടവുമാക്കാനായി യൂറിയ സമ്പുഷ്ടൂീകരണം നടത്താം. അധികമായാല്‍ യൂറിയ പശുക്കള്‍ക്ക് ദോഷം ചെയ്യും.  എന്നാല്‍ നിശ്ചിത അളവില്‍ (4%) യൂറിയ ഉപയോഗിച്ച് വെെക്കോലിന്റെ പോഷകമൂല്യവും സ്വാദും കൂട്ടാവുന്നതാണ്. വെളളം കടക്കാത്ത ചാക്കുകളിലോ പ്ലാസ്റ്റിക്/ലോഹ പാത്രങ്ങളിലോ 1:1 എന്ന അനുപാതത്തില്‍ യൂറിയ ചേര്‍ത്ത വെെക്കോല്‍ സൂക്ഷിക്കാവുന്നതാണ്. നാല് കിലോ യൂറിയ നൂറ് ലിറ്റ൪ വെള്ളത്തിൽ ചേ൪ത്ത ലായനി ഉപയോഗിച്ച് നൂറ് കിലോ വൈക്കോൽ പോഷകസമ്പുഷ്ടീകരണം നടത്താം. അര അടിയോളം വെെക്കോലിനു മുകളില്‍ യൂറിയ ലായനി ഒഴിക്കണം.  പാത്രം/ചാക്ക് നിറയുന്നതുവരെ വീണ്ടും ഇതുപോലെ വെെക്കോലും യൂറിയ ലായനിയും ഒഴിക്കണം. അതിനു മുകളിലായി പോളിത്തീന്‍ ഷീറ്റോ മറ്റുോ ഉപയോഗിച്ച് മൂടിയ ശേഷം ഭാരമുളള വസ്തുുക്കള്‍ ഉപയോഗിച്ച് വെെക്കോല്‍ അമര്‍ത്തി വയ്ക്കണം. രണ്ടു മുതല്‍ മൂന്ന് വരെ ആഴ്ചകള്‍ക്ക് ശേഷം ഈ വെെക്കോല്‍ കന്നുകാലികള്‍ക്ക് തീറ്റയായി നല്‍കാവുന്നതാണ്.  കാലിത്തീറ്റയായി  യൂറിയ ചേര്‍ത്ത വെെക്കോല്‍ ശരീര തൂക്കത്തിന്റെ 3% അളവില്‍ നല്‍കാവുന്നതാണ്. ഇങ്ങനെ പോഷകഗുണം കൂട്ടിയ വെെക്കോലില്‍ അമോണിയയുടെ ഗന്ധം ഉണ്ടാകും.  കാലിത്തീറ്റയായി നല്‍കുന്നതിന് മുന്‍പ് കുറച്ചു സമയം തുറന്നു വയ്ക്കുകയാണെങ്കില്‍ ഈ ഗന്ധം മാറിക്കിട്ടും.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *