കുരുമുളകില്‍ തിരിയിടുന്ന സമയത്ത് കണ്ടു വരുന്ന പൊള്ളു രോഗത്തെ നിയന്ത്രിക്കുന്നതിനായി തിരിയിടുമ്പോഴും മണി പിടിക്കുമ്പോഴും ഒരു ശതമാനം വീര്യമുള്ള ബോര്‍ഡോ മിശ്രിതം തളിച്ച് കൊടുക്കുക. കുരുമുളകിലെ പ്രധാന കീടമായ പൊള്ളു വണ്ട് മൂപ്പെത്താത്ത മണികളുടെ ഉള്‍ക്കാമ്പ് തിന്ന് നശിപ്പിക്കുന്നു. ഇവയുടെ ആക്രമണത്തെ പ്രതിരോധിക്കുന്നതിനായി രാസകീടനാശിനിയായി ഇക്കാലക്‌സ് 2 മില്ലി ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി തിരിയിടുമ്പോഴും, മണിപിടിക്കുമ്പോഴും, ആവശ്യമെങ്കില്‍ മാണി പാകമാകുമ്പോഴും തളിക്കാവുന്നതാണ്. പൊള്ളുവണ്ടിന്റെ ആക്രമണം ശ്രദ്ധയില്‍ പെട്ടാല്‍ രാസകീടനാശിനിയായ ക്ലോറാന്‍ട്രിനിപ്രോള്‍ (കൊറാജന്‍) 3 മില്ലി 10 ലിറ്റര്‍ വെള്ളത്തില്‍ ചേര്‍ത്ത് തളിച്ച് കൊടുക്കാം. കുരുമുളക് തോട്ടത്തിലെ തണല്‍ ക്രമീകരിക്കുന്നത് കീടരോഗാക്രമണം ഒരു പരിധി വരെ കുറയ്ക്കാന്‍ സഹായിക്കും.
Thursday, 12th December 2024
Leave a Reply