നാളികേര വികസന ബോര്‍ഡിന്റെ കീഴില്‍ ആലുവ വാഴക്കുളത്ത് പ്രവര്‍ത്തിക്കുന്ന സിഡിബി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ നാളികേരാധിഷ്ടിത ഉല്‍പന്നങ്ങളുടെ വിവിധതരം പരിശീലന പരിപാടികള്‍ നടത്തി വരുന്നു. ഒരു ദിവസം മുതല്‍ നാലു ദിവസം വരെ ദൈര്‍ഘ്യമൂളള പരിശീലന പരിപാടികള്‍ ആണ് നടത്തപ്പെടുന്നത്. നാളികേര ചിപ്‌സ്, കുക്കീസ്, ചോക്ലേറ്റ്, സ്‌ക്വാഷ്, ചമ്മന്തിപ്പൊടി, വിനാഗിരി, നാറ്റാ ഡി കൊക്കോ എന്നിങ്ങനെ വിവിധ ഉത്പന്നങ്ങളാണ് പരിശീലന പരിപാടിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0484-2679680 എന്ന ഫോണ്‍ നമ്പരില്‍ തിങ്കള്‍ മുതല്‍ വെള്ളി വരെയുളള ദിവസങ്ങളില്‍ രാവിലെ 9 മണിക്കും വൈകിട്ട് 5.30 നും ഇടയില്‍ ബന്ധപ്പെടാവുന്നതാണ്.
Leave a Reply