ഭൂമി പാട്ടത്തിനെടുത്ത് കൃഷിചെയ്യുന്ന മലയാളികളുടെ കൂട്ടായ്മയായ നാഷനല്‍ ഫാര്‍മേഴ്‌സ് പ്രൊഡ്യൂസര്‍ ഓര്‍ഗനൈസേഷന്റെ പ്രഥമ വാര്‍ഷിക പൊതുയോഗവും കുടുംബസംഗമവും ഫാര്‍മേഴ്‌സ് പ്രൊഡ്യൂസര്‍ കമ്പനിയുടെ ഉദ്ഘാടനവും 19ന് ബത്തേരി എടത്തറ ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന് ചെയര്‍മാന്‍ ഫിലിപ് ജോര്‍ജ്ജ്, ട്രഷറര്‍ തോമസ് മിറര്‍ എന്നിവര്‍ അറിയിച്ചു. ഞായറാഴ്ച രാവിലെ 10 മണിക്ക് മന്ത്രി എ.കെ.ശശീന്ദ്രന്‍ സ്‌നേഹസംഗമം ഉദ്ഘാടനം ചെയ്യും. ഫാര്‍മേഴ്‌സ് പ്രൊഡ്യൂസര്‍ കമ്പനിയുടെ ഉദ്ഘാടനം ടി.സിദ്ദീഖ് എം.എല്‍.എ. നിര്‍വ്വഹിക്കും. മുതിര്‍ന്ന കര്‍ഷകരെ ഒ.ആര്‍.കേളു എം.എല്‍.എയും, മികച്ച സംരംഭകരെ ഗുണ്ടല്‍പേട്ട് എം.എല്‍.എ. സി.എസ്. നിരഞ്ജന്‍കുമാറും ആദരിക്കും. കണ്ണീരൊപ്പാന്‍ കൈകോര്‍ക്കാം എന്ന പദ്ധതിയുടെ ഉദ്ഘാടനം ഐ.സി.ബാലകൃഷ്ണന്‍ എം.എല്‍.എ. നിര്‍വ്വഹിക്കും. മൊബൈല്‍ ഫോട്ടോഗ്രാഫി മത്സരവിജയികള്‍ക്കുള്ള സമ്മാനദാനം ഗൂഡല്ലൂര്‍ എം.എല്‍.എ. പൊന്‍ജയശീലന്‍ വിതരണം ചെയ്യും. സംഘടനയുടെ അംഗങ്ങളില്‍ നിന്നുള്ള മക്കളില്‍ എസ്.എസ്.എല്‍.സി. പരീക്ഷയ്ക്ക് എല്ലാവിഷയങ്ങള്‍ക്കും എ പ്ലസ് ലഭിച്ച വിദ്യാര്‍ത്ഥികളെ നഞ്ചന്‍കോട് എം.എല്‍.എ. ഹര്‍ഷവര്‍ദ്ധന്‍ ആദരിക്കും. പ്രൊഡ്യൂസര്‍ കമ്പനിയുടെ ബോണ്ട് വിതരണം ഊട്ടി എം.എല്‍.എ. ഗണേഷ് ഉദ്ഘാടനം ചെയ്യും.
Thursday, 12th December 2024
Leave a Reply