കോവിഡ് കാലത്ത് ക്ഷീര മേഖലക്ക് പ്രതീക്ഷയായി പുതിയ സംരംഭം. പള്ളിക്കുന്നില്‍ സജ്ജീകരിച്ച വയനാട് സുപ്രീം ഡയറി കമ്പനി വസുധയുടെ പ്ലാന്റ് പ്രവര്‍ത്തന സജ്ജമായി.
മികച്ച ഡയറി ഫാമുകളി ലൊന്നാണ് പനമരം അമ്പലക്കര ഡോ. പ്രസൂണിന്റേത്. ഗുണമേന്മയും ശുദ്ധി യുമുള്ള പാല് ഉപഭോക്താക്കള്‍ക്ക് എത്തിച്ചു നല്‍കുകയാണ് ചെയ്യുന്നത്. ഈ പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് വസുധ
എന്ന പേരില്‍ ഒരു സംരംഭം ക്ഷീര-കാര്‍ഷിക മേഖലയില്‍ ഡോ. പ്രസൂണ്‍ ആരംഭിച്ചത്. സമാനമായ മറ്റ് അഗ്രിസംരംഭകരില്‍ നിന്നും ഡയറി ഫാമുകളില്‍ നിന്നും പാല് ശേഖരിച്ച് വസുധ യുടെ പേരില്‍ വിപണിയിലെത്തി ക്കാനാണ് ലക്ഷ്യമിടുന്നത്. പാല് കൂടാതെ തൈര്, നെയ്യ് എന്നിവയും ആവശ്യക്കാര്‍ക്ക് എത്തിച്ചുനല്‍കും. പൂക്കോട് വെറ്ററിനറി സര്‍വക ലാശാലയിലെ ഡയറി ഡിപ്പാര്‍ട്ട് മെന്റിന്റേയും ക്ഷീരവികസന വകുപ്പിന്റേയും സാങ്കേതിക സഹാ യങ്ങളും വിദഗ്ധോപദേശവും ലഭിച്ചുവരുന്നുണ്ട്. ഇതിനായികഴിഞ്ഞ മാസങ്ങളിലാണ് പ്ലാന്റ് സജ്ജീകരിച്ചത്.
കൊറോണ വൈറസ് വ്യാപ നവും ലോക്ക് ഡൗണ്‍ ക്ഷീര മേഖലയെ സാരമായി ബാധി ച്ചിട്ടുണ്ട് . ഈ പ്രതിസന്ധി ചെറുതായെങ്കിലും മറികടക്കുന്നതിനുള്ള ശ്രമമാണ് പള്ളിക്കുന്നില്‍ തുടങ്ങുന്നതെന്ന് അദ്ദേഹം പറഞ്ഞു.
പള്ളിക്കുന്നില്‍ പ്രവര്‍ത്തി ക്കുന്ന പാല് സംസ്ക്കരണ കേന്ദ്രത്തില്‍ മണിക്കൂറില്‍ അ ഞ്ഞൂറ് ലിറ്റര്‍ പാല് സംസ്കരിക്കാന്‍ കഴിയും. ജില്ലയിലെ പാല് ജില്ലയില്‍ തന്നെ ആദ്യ ഘട്ടത്തില്‍ വിറ്റഴിക്കാനാണ് പദ്ധതിയിടുന്നത്. വസുധയുടെ പ്രച രണത്തിനും മാര്‍ക്കറ്റിംഗിനും മറ്റുമായി ഇതിനോടകം തന്നെ ആറോളം ജീവനക്കാരെ നിയമിച്ചു. ഇവര്‍ക്ക് വിദഗ്ധ പരിശീലനവും നല്കികഴിഞ്ഞു. പ്രതിദിനം 2,30,000 ലിറ്റര്‍ പാല് ഉല്പാദി പ്പിക്കുന്ന ജില്ലയില്‍ കാല് ലക്ഷ ത്തോളം പേര് ക്ഷീര മേഖലയെ മാത്രം ആശ്രയിച്ചാണ് ഉപജീവനം നടത്തുന്നത്. അവര്‍ക്ക് താങ്ങായി വയനാടിന്റെ സ്വന്തം കാര്‍ഷിക സംരംഭകനായി മാറാന്‍ ഒരുങ്ങു കയാണ് ഡോ. പ്രസൂണ്‍ പൂതേരി.
വാസ്തു കലയില്‍ പ്രാവീ ണ്യവും നാലുകെട്ടിനെക്കുറിച്ച് പഠനം നടത്തി ഡോക്ടറേറ്റും നേടിയ ശേഷം പാരമ്പര്യമായി ലഭിച്ച അറിവുകളും ശാസ്ത്രീയ അറിവുകളും സമന്വയിപ്പിച്ച കാര്‍ഷിക അനുബന്ധ സംരംഭക മേഖലയിലേക്ക് തിരിയുകയാ യിരുന്നു
ഡയറി ഫാം ഓണേഴ്സ് അസോസിയേഷന് ജനറല്‍ സെക്രട്ടറി കൂടിയാണ് ഡോക്ടര്‍ പ്രസൂണ്‍ പൂതേരി.
Thursday, 12th December 2024
Leave a Reply