പ്രാഥമിക കാര്‍ഷിക വിപണന സഹകരണസംഘങ്ങള്‍ മുഖേന സ്വതന്ത്രവും, സുതാര്യവുമായ സംവിധാനത്തിലൂടെ പച്ചത്തേങ്ങാ സംഭരണ പദ്ധതി പുന:രാരംഭിക്കുന്നതിന് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. കേരഫെഡില്‍ അംഗങ്ങളായ പ്രാഥമിക കാര്‍ഷിക സഹകരണ സംഘങ്ങള്‍/മാര്‍ക്കറ്റിംഗ് സഹകരണ സംഘങ്ങള്‍/കേന്ദ്ര നാളികേര വികസന ബോര്‍ഡിനു കീഴിലുളള നാളികേര ഉത്പാദക സൊസൈറ്റി/ഫെഡറേഷനുകള്‍, ഡ്രയര്‍ സൗകര്യമുളള മറ്റ് സൊസൈറ്റികള്‍, കര്‍ഷകരില്‍ നിന്ന് നേരിട്ട്, ഗുണനിലവാരമുളള പച്ച നാളികേരം സംഭരിച്ച്, കേരഫെഡ് നിഷ്ക്കര്‍ഷിച്ചിട്ടുളള ഗുണനിലവാരത്തിലുളള കൊപ്രയാക്കി കേരഫെഡിന് നല്കേണ്ടതാണെന്നാണ് തീരുമാനിച്ചിട്ടുളളത്. തൊണ്ടുകളഞ്ഞ ഉരുളന്‍ പച്ചതേങ്ങയ്ക്ക് കിലോയ്ക്ക് 27 രൂപയാണ് നിലവിലെ സംഭരണ വില. കൂടാതെ പച്ചത്തേങ്ങ സംഭരണത്തിനുളള സ്റ്റേറ്റ് ലെവല്‍ ഏജന്‍സിയായി കേരഫെഡിനേയും, കേന്ദ്ര സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ പ്രകാരം കേരഫെഡ് വഴി കൊപ്ര സംഭരിക്കുന്നതിനായി നാഫെഡിനേയും ചുമതലപ്പെടുത്തി ഉത്തരവായിരുന്നു. ഇതിന്റെ സുഗമമായ നടത്തിപ്പിനുളള മാര്‍ഗനിര്‍ദ്ദേശങ്ങളാണ്
ടി.എം(2) 20540/2019 നമ്പര്‍ സര്‍ക്കുലര്‍ പ്രകാരം പുറത്തിറക്കിയിട്ടുളളത്.
.
ډ എഫ്.എ.ക്യു നിലവാരത്തിലുളള കൊപ്ര ഉണ്ടാക്കി കേരഫെഡിന് നല്‍കുന്നതിന് അനുയോജ്യമായ നാളികേരമായിരിക്കണം കര്‍ഷകരില്‍ നിന്നും സംഭരിക്കേണ്ടത്. ഗുണനിലവാരത്തിലുണ്ടായേക്കാവുന്ന നഷ്ടം സംസ്കരണ ഏജന്‍സികള്‍ സ്വന്തം നിലയ്ക്ക് വഹിക്കേണ്ടതാണ്. സംഭരിക്കുന്ന നാളികേരം എഫ്.എ.ക്യു നിലവാരത്തിലുളള കൊപ്രയാക്കി പരമാവധി 30 ദിവസത്തിനകം കേരഫെഡ് ഫാക്ടറികളില്‍ അംഗീകരിച്ച ഏജന്‍സികള്‍ എത്തിക്കേണ്ടതാണ്.
ډ ഇപ്രകാരം സംഭരിക്കുന്ന നാളികേരത്തിന്റെയും കൊപ്രയുടെയും അതാത് ദിവസത്തെ വിലയും സ്റ്റോക്കും അന്നേ ദിവസം വൈകുന്നേരം 4 മണിയ്ക്ക് മുമ്പായി കേരഫെഡിന്റെ മേഖലാ ഓഫീസുകളില്‍ അംഗീകരിച്ച ഏജന്‍സി/സംഘങ്ങള്‍ ഇ-മെയില്‍ സന്ദേശമായി അറിയിച്ചിരിക്കേണ്ടതാണ്. ഈ സന്ദേശത്തിന്റെ പകര്‍പ്പ് ജില്ലാ കൃഷിഓഫീസര്മാര്ക്കും നല്‍കേണ്ടതാണ്.
ډ സംഭരിക്കുന്ന നാളികേരത്തിന്റെ വില കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടിലേയ്ക്ക് നേരിട്ട് ഡി.ബി.റ്റി മുഖേന സംഘങ്ങള്‍/ കേരഫെഡ് നല്‍കേണ്ടതാണ്. ഇതിനായി പേയ്മെന്റ് രജിസറ്ററുകള് തുക നല്കുന്നവര് എഴുതി തയ്യാറാക്കി സൂക്ഷിക്കേണ്ടതാണ്.
ډ തെങ്ങുകൃഷി ചെയ്യുന്ന സ്ഥലത്തിന്റെ വിസ്തൃതി, തെങ്ങുകളുടെ എണ്ണം, വാര്‍ഷിക ഉത്പാദനം എന്നിവ സൂചിപ്പിക്കുന്ന ഒരു സാക്ഷ്യപത്രം, കര്‍ഷകര്‍ അപേക്ഷിക്കുന്ന മുറയ്ക്ക് കൃഷിഓഫീസര്‍ നല്‍കേണ്ടതാണ്. ഈ സാക്ഷ്യപത്രത്തിന് ഒരു വര്‍ഷം കാലാവധി ഉണ്ടായിരിക്കും. താന്‍ പച്ചത്തേങ്ങ വിപണനം ചെയ്യാന്‍ ഉദ്ദേശിക്കുന്ന സ്ഥാപനത്തില്‍ കര്‍ഷകര്‍ ഈ സാക്ഷ്യപത്രം ഏല്‍പ്പിച്ച് പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. കൃഷിഓഫീസര്‍ വിതരണം ചെയ്യുന്ന സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിച്ച് പേര് രജിസ്റ്റര്‍ ചെയ്ത കര്‍ഷകരില്‍ നിന്നും തെങ്ങ് ഒന്നിന് പരമാവധി 50 നാളികേരം ഒരു വര്‍ഷം എന്ന കണക്കില്‍ മാത്രമേ സംഭരിക്കാന്‍ പാടുളളൂ. രജിസ്റ്റര്‍ ചെയ്ത കര്‍ഷകന്റെ പേരും, വിശദവിവരവും അടങ്ങുന്ന ഒരു രജിസ്റ്റര്‍ കൃഷിഭവനിലും സംഭരണം നടത്തുന്ന സ്ഥാപനം സംഭരണ കേന്ദ്രത്തിലും സൂക്ഷിക്കേണ്ടതാണ്.
ډ കര്‍ഷകരില്‍ നിന്നും സംഭരിക്കുന്ന നാളികേരത്തില്‍ നിന്നും നീക്കം ചെയ്യുന്ന തൊണ്ട് സംഭരിക്കുന്നതിനായി കയര്‍ ഡെവലപ്പ്മെന്റ് ഡയറക്ടറുമായി ബന്ധപ്പെട്ട് ആവശ്യമായ നടപടികള്‍ വിവിധ സംഭരണ ഏജന്‍സികള്‍ സ്വീകരിക്കേണ്ടതാണ്.
ډ നാളികേര സംഭരണത്തിനായി നിയോഗിക്കപ്പെടുന്ന ഏജന്‍സികള്‍ കര്‍ഷകരില്‍ നിന്നും നേരിട്ട് സംഭരിക്കുന്ന നാളികേരം ഉപയോഗിച്ച് എഫ്.എ.ക്യു നിലവാരത്തിലുളള 30% കുറയാത്ത കൊപ്ര ഉത്പാദിപ്പിച്ച് കേരഫെഡിന്റെ ഫാക്ടറികളില്‍ സ്വന്തം നിലയ്ക്ക് എത്തിക്കേണ്ടതാണ്. കേരഫെഡ് ഫാക്ടറികളില്‍ നിലവിലുളള പരിശോധന സംവിധാനം ഉപയോഗിച്ചായിരിക്കും കൊപ്രയുടെ ഗുണനിലവാരം നിശ്ചയിക്കുന്നത്.
ډ സംഭരണ സംസ്കരണ ഏജന്‍സികളെ തെരഞ്ഞെടുക്കുന്നത് ജില്ലാതലത്തില്‍ കൃഷിവകുപ്പ് ജില്ലാ പ്രിന്‍സിപ്പര്‍ അഗ്രിക്കള്‍ച്ചറല്‍ ഓഫീസര്‍ സഹകരണ വകുപ്പ്, ഭരണ വിഭാഗം ജില്ലാ ജോയിന്റ് രജിസ്ട്രാര്‍, കേരഫെഡ് പ്രതിനിധി എന്നിവരുള്‍പ്പെട്ട സമിതിയായിരിക്കും. സൊസൈറ്റികളുടെ പ്രവര്‍ത്തന രീതിയും, വിശ്വസ്തതയും വിലയിരുത്തി വേണം സംഭരണ ചുമതല ഏല്‍പ്പിക്കേണ്ടത്. സംഭരണ സംസ്കരണങ്ങള്‍ സംബന്ധിച്ചുണ്ടാകുന്ന പരാതികള്‍ പ്രസ്തുത സമിതി പരിശോധിച്ച് വിലയിരുത്തി കൃഷിവകുപ്പ് ഡയറക്ടര്‍ക്ക് റിപ്പോര്‍ട്ട് ചെയ്യേണ്ടതാണ്. ടി സഹകരണ സംഘങ്ങളെ നിശ്ചയിക്കുന്നത് കൃഷി ഡറക്ടറും, സഹകരണ സംഘം രജിസ്റ്റാറും സി.ഡി.ബി പ്രതിനിധിയും ചേര്‍ന്നാണ്.
ډ നാളികേര സംഭരണത്തിനും, കൊപ്ര സംസ്കരണത്തിനുമായി തെരഞ്ഞെടുക്കപ്പെടുന്ന ഏജന്‍സികള്‍ കേരഫെഡുമായി നഷ്ടോത്തരവാദി
ത്വ കരാറിലാണ് ഏർപ്പെടേണ്ടത്.
Leave a Reply