Monday, 21st September 2020

കൽപ്പറ്റ:


കാർഷിക വിളകൾക്ക് നാശംവിതയ്ക്കാൻ ശേഷി ഉള്ള വെട്ടുക്കിളിയുടെശല്യം പുൽപള്ളി പ്രദേശത്തു നിന്നും റിപ്പോർട്ട് ചെയ്തിരിക്കുന്നു.  കാപ്പികർഷകരും ഇതിനെതിരെ ജാഗ്രതപുലർത്തേണ്ടത് ഉണ്ടെന്ന് കോഫീ ബോർഡ് അറിയിക്കുന്നു .

 

സാധാരണയായി വെട്ടുക്കിളി  (പച്ച തുള്ളൻ എന്നും കർഷകർ വിളിക്കും  ) എന്നുപറയുന്ന ഇതിന്റെ ശാസ്ത്ര നാമം  Aularches Miliaris എന്നാകുന്നു .  ലാർവ ഘട്ടത്തികളകളിലും കാപ്പി ചെടികളിലും  കൂട്ടംകൂട്ടമായാണ്  പ്രധാനമായുംകാണപ്പെടുന്നത്അത് കൊണ്ട് തന്നെപൂർണ്ണ വളർച്ച എത്തുന്നതിനു മുമ്പ്അവയെ കൂട്ടമായി നശിപ്പിക്കാനുംഎളുപ്പമാണ് 

 

 നാശകാരിയായ കീടത്തിന്റെ   അതിവ്യാപനം    അപൂർവമാണ്.  അതിനാൽ കർഷകർ പരിഭ്രാന്തരാകേണ്ടതില്ല. 
ഇനിപ്പറയുന്ന നിയന്ത്രണ മാർഗങ്ങൾ കാപ്പി തോട്ടങ്ങളിൽ അവലംബിക്കേണ്ടതാണ്.
 
1.      കീടത്തിന്റെ ലാർവഘട്ടം  ശ്രദ്ധയിൽപെട്ടാൽ ഉടനെത്തന്നെ വല കൊണ്ടോ മറ്റോ ശേഖരിച്ചു കത്തിച്ചോ ഏതെങ്കിലും കീടനാശിനിയിൽ മുക്കിയോ നശിപ്പിക്കേണ്ടതാണ്.
2.       ഒരിക്കൽ ലാർവ പൂർണ വളർച്ചയെത്തിയാൽ പിന്നെ കീടനിയന്ത്രണം പ്രയാസകരമാണ്. വൈകുന്തോറും കീടങ്ങൾ പറന്നുപോകുകയും കൂടുതൽ സ്ഥലങ്ങളിൽ വ്യാപിക്കുന്നതിനു ഇടയാക്കുന്നു . 
3.      അത്യാവശ്യമെങ്കിൽ ക്വിനാൽഫോസ് 25EC    2ml ഒരു ലിറ്റർ വെള്ളത്തിൽ ലയിപ്പിച്ചു കാപ്പിച്ചെടിയുടെയും കളകളുടെയും മേലാപ്പിൽ തളിച്ചുകൊടുക്കുന്നത് കീടത്തിൻറെ വ്യാപന കുറക്കാൻ സഹായിക്കും.
ആഫ്രിക്കൻ ഒച്ചിനെ പോലെ തന്നെ വെട്ടുക്കിളിയെയും ശേഖരിച്ചു നശിപ്പിക്കുന്നതിലൂടെ നിയന്തിക്കാൻ സാധിക്കുന്നതാണ്. 
      കൂടുതൽ വിവരങ്ങൾക്ക്  കേന്ദ്ര കാപ്പി ഗവേഷണ കേന്ദ്രത്തിലെ ശാസ്ത്രജ്ഞരായ  Dr Roopak Kumar 8940010059      Dr P Krishna Reddy 9958324261 എന്നിവരെ വിളിക്കാവുന്നതാണ് 

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *