Thursday, 12th December 2024
.
കൽപ്പറ്റ:
 ട്രോളിങ് നിരോധന കാലത്ത് ജനങ്ങള്‍ക്ക് ശുദ്ധമായ മത്സ്യം എത്തിക്കുന്നതിന് വേണ്ടി ഫിഷറീസ് വകുപ്പ് നടപ്പിലാക്കുന്ന ട്രോളിങ് നിരോധന സ്പെഷ്യല്‍ മത്സ്യ വിളവെടുപ്പിന് തുടക്കമായി. വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്തിലെ ട്രോൾ ബാൻ സ്പെഷ്യൽ മത്സ്യ വിളവെടുപ്പ് അഡ്വ. സുധാകരൻ തോരക്കാടിന്റെ കുളത്തിൽ വെച്ച്, വെങ്ങപ്പള്ളി ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് പി എം നാസർ ഉദ് ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് സെക്രട്ടറി ബിജേഷ്, അക്വാകൾച്ചർ പ്രമോട്ടർ രാജി ഹരീന്ദ്രനാഥ്, അനീഷ്, രാജു തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *