കൃഷിപാഠം പദ്ധതിയുടെ ഭാഗമായി പഴവർഗ്ഗച്ചെടികൾ പി.ടി എ പ്രസിഡന്റ് സ്കൂൾ അങ്കണത്തിൽ നട്ട് ഉദ്ഘാടനം ചെയ്തു.വിഷ രഹിത പഴങ്ങൾ ലഭിക്കണമെങ്കിൽ നാം നട്ടുവളർത്തി പരിപാലിച്ച് ഫലം നേടണമെന്ന സന്ദേശം കുട്ടികളിൽ വളർത്തിയെടുക്കുന്നതിനായി "ഒരു കുട്ടിക്കൊരു പഴവൃക്ഷം'' എന്ന പദ്ധതിക്ക് രൂപം നൽകി. ഓരോ വിദ്യാർത്ഥിക്കും വേണ്ടി ഒരു പഴവൃക്ഷത്തൈ നട്ട് കുട്ടിയും അമ്മയും കൂടി പരിപാലിക്കുന്ന പദ്ധതിയാണിത്. സ്കൂൾ മാനേജർ ഫാ. അഗസ്റ്റിൻ നിലയ്ക്കപ്പള്ളി പി.ടി.എ പ്രസിഡന്റ് വിജേഷിന് തൈ നൽകി.എം.പി .ടി എ പ്രസിഡന്റ് ഗ്രേസി ജോസ്, ഹെഡ്മാസ്റ്റർ വർക്കി എൻ.എം, സി. ജോളിമാനുവൽ, ടോം ജോസഫ്, സ്വപ്ന പി.ജെ, രവീണ ഇ ആർ ,റിൻ സി,ചന്ദ്രൻ സി., ഉഷ, സൗമ്യ, ഷാന്റി എന്നിവർ നേതൃത്വം നൽകി
(Visited 4 times, 1 visits today)

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *