Thursday, 21st November 2024
വയനാട്   പോരൂർ സെന്റ് സെബാസ്റ്റ്യൻസ് എൽ.പി സ്കൂളിൽ ആരംഭിച്ച കൃഷിപാഠം പദ്ധതിയുടെ ഭാഗമായി പച്ചക്കറി കൃഷി വികസന പദ്ധതിയുടെ ഉദഘാടനം മികച്ച കർഷകനായ ഷിജു വെട്ടിക്കൽ നിർവ്വഹിച്ചു. കുട്ടികളിൽ കൃഷി സംസ്കാരം വളർത്തിയെടുക്കുന്നതിനും കുറഞ്ഞ ചെലവിൽ കുറഞ്ഞ സ്ഥലത്ത് എങ്ങനെ കൃഷി ചെയ്യാം എന്നതിനെക്കുറിച്ചും എന്തെല്ലാം കൃഷി ചെയ്യാമെന്നും ജൈവ കീടനിയന്ത്രണങ്ങളെക്കുറിച്ചും തവിഞ്ഞാൽ കൃഷിഭവൻ ഓഫീസർ സുനിൽ കെ.വി.ക്ലാസ് നയിച്ചു. നമ്മുടെ ഭക്ഷണ രീതിയെക്കുറിച്ചും ഭക്ഷണ സാധനങ്ങളെക്കുറിച്ചും നമ്മൾ പാലിക്കേണ്ട ശ്രദ്ധയെക്കുറിച്ച് സുനിൽ സർഓഡിയാ വിഷ്വൽ ക്ലാസിലൂടെ വ്യക്തമാക്കി. പരിശീലന പരിപാടിയിൽ വിദ്യാർത്ഥികൾ, രക്ഷിതാക്കൾ, കർഷകർ, സാമൂഹിക പ്രവർത്തകർ പങ്കെടുത്തു.പൊതുസമ്മേളനത്തിൽ ഹെഡ്മാസ്റ്റർവർക്കി എൻ.എം, പി.ടി.എ വൈസ് പ്രസിഡന്റ് ഗ്രേസി ജോസ്, സി. ജോളി മാനുവൽ, ടോം ജോസഫ്, സ്വപ്ന. പി.ജെ, റിനി എൻ.എ, രവീണ, സൗമ്യ, ഉഷ എന്നിവർ പ്രസംഗിച്ചു.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *