Thursday, 25th April 2024

വേനല്‍ക്കാലത്തു ജാതിയില്‍ ഉണ്ടാകുന്ന പ്രധാന രോഗങ്ങള്‍ കായ് കൊഴിച്ചിലും, കൊമ്പുണക്കവും, കരിപ്പൂപ്പ് രോഗവുമാണ്. അവയ്ക്കായുളള സംയോജിത നിയന്ത്രണ മാര്‍ഗങ്ങള്‍ ഇനി പറയുന്നു. രോഗം ബാധിച്ച ഇലകളും കായ്കളും നശിപ്പിക്കുകയും ഉണങ്ങിയ കൊമ്പുകള്‍ വെട്ടി നശിപ്പിക്കുകയും ചെയ്ത്, തോട്ടത്തില്‍ മുഴുവനായും ശുചിത്വം പാലിക്കുക. ജാതിയില്‍ കായ് പിടുത്തം കുട്ടുന്നതിനും, കായ് കൊഴിച്ചില്‍ തടയുന്നതിനും, കുമിള്‍ രോഗബാധ നിയന്ത്രിക്കുന്നതിനും സ്യൂഡോമോണാസ് ഫ്‌ളൂറസന്‍സ് 20 ഗ്രാം ഒരു ലിറ്റര്‍ വീര്യത്തില്‍ കായ്പിടുത്ത സമയത്ത് തളിച്ചുകൊടുക്കുക. 20 ഗ്രാം ചാണകം ഒരു ലിറ്റര്‍ വെളളത്തില്‍ കലക്കിയ ലായനിയുടെ തെളിയില്‍ 20 ഗ്രാം സ്യൂഡോമോണാസ് ചേര്‍ത്ത് തളിയ്ക്കുന്നത് കൂടുതല്‍ ഫലപ്രദമാണ്. പൊട്ടാഷ് കുറവിന്റെ ലക്ഷണം കാണിക്കുന്ന മരങ്ങളില്‍ കൃത്യമായി വളപ്രയോഗം നടത്തുക. കരിംപൂപ്പ് രോഗങ്ങള്‍ കാണുന്ന ഇലകളില്‍ കഞ്ഞിവെളളം തളിക്കുക.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *