സുല്‍ത്താന്‍ ബത്തേരി: അമല്‍ ജോര്‍ജ് ക്രിസ്റ്റിയുടെ പതിനൊന്നാം പിറന്നാളിന് മാതളപ്പഴത്തിന്റെ രുചിയാണ്. ബ്ലാക്്ഫോറസ്റ്റിന്റെ മധുരമോ വര്‍ണ്ണക്കടലാസുകളില്‍ പൊതിഞ്ഞ മിഠായികളോ അല്ല അമലിന്റെ പിറന്നാളിന് മധുരം പകര്‍ന്നത്. മറിച്ച് നൂറോളം മാതളപ്പഴത്തിന്റെ തൈകളാണ്. ബത്തേരി അമ്മായിപ്പാലം ചെറുതോട്ടില്‍ റ്റിജിയുടേയും ഷീനയുടേയും മകനായ അമല്‍ ബത്തേരി അസംപ്ഷന്‍ എ.യു.പി സ്‌കൂളിലെ ആറാം ക്ലാസ്സ് വിദ്യാര്‍ത്ഥിയാണ് .സൗഹൃദത്തിന്റെ ചില്ലകള്‍ വളരുന്നതിനൊപ്പം സ്‌നേഹത്തിന്റെ വേരുകള്‍ ആഴ്ന്നിറങ്ങുന്നതുമാണ് അമലിന്റെ ഇത്തവണത്തെ പിറന്നാള്‍ ആഘോഷം. മിഠായികള്‍ നുണഞ്ഞ് വര്‍ണ്ണക്കടലാസുകള്‍ വലിച്ചെറിയുമ്പോള്‍ പ്രകൃതിയ്ക്ക് ഉണ്ടാകുന്ന ദോഷങ്ങള്‍ തിരിച്ചറിഞ്ഞാണ് ഈ കുഞ്ഞുമനസ്സില്‍ ഇത്തരമൊരു ആശയം വന്നത്. തന്റെ സഹപാഠികള്‍ക്കും അധ്യാപകര്‍ക്കുമാണ് മധുരം വിതരണം ചെയ്യുന്നതിന് പകരം അമല്‍ വൃക്ഷത്തൈകള്‍ നല്‍കിയത്. പ്രകൃതി സംരക്ഷണ പാഠങ്ങള്‍ കേവലം വാക്കുകളിലൊതുക്കാതെ നടപ്പാക്കാന്‍ ഉളളതാണെന്ന് കാണിച്ചു തരികയാണ് ഈ മിടുക്കന്‍. തന്റെ സുഹൃത്തുക്കളുടേയും അധ്യാപകരുടേയും വീട്ടുമുറ്റത്ത് മാതളപ്പഴങ്ങള്‍ പാകമാകുമ്പോള്‍ ബന്ധങ്ങളുടെ ആഴങ്ങള്‍ക്കൊപ്പം പരിസ്ഥിതി സംരക്ഷണത്തിന്റെ പുതിയ പാഠങ്ങള്‍ കൂടിയാണ് പകര്‍ന്ന് നല്‍കുകയാണ് അമല്‍.
Thursday, 12th December 2024
Leave a Reply