Thursday, 12th December 2024

ക്ഷീരവികസന വകുപ്പിന്റെ പട്ടത്തുള്ള ക്ഷീരപരിശീലന കേന്ദ്രത്തില്‍ വച്ച് 2024 ജൂലൈ 15 മുതല്‍ 20 വരെയുള്ള 5 പ്രവൃത്തി ദിവസങ്ങളില്‍ ക്ഷീര കര്‍ഷകര്‍ക്കായി ‘ശാസ്ത്രീയമായ പശു പരിപാലനം’ എന്ന പരിശീലന പരിപാടി ഉണ്ടായിരിക്കുന്നതാണ്. പരിശീലന പരിപാടിയില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ 2024 ജൂലൈ 12 -ാം തീയതി വൈകുന്നേരം 5 മണിയ്ക്ക് മുമ്പായി ഈ പരിശീലന കേന്ദ്രത്തില്‍ ഫോണ്‍ മുഖേനയോ, നേരിട്ടോ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. രജിസ്‌ട്രേഷന്‍ ഫീസ് 20 രൂപ. പരിശീലനത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് ഓരോ ദിവസവും 150/- രൂപ ദിന ബത്തയും ആകെ 100/- രൂപ യാത്രാബത്തയും നല്‍കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ക്ഷീരപരിശീലന കേന്ദ്രം, പൊട്ടക്കുഴി റോഡ്,പട്ടം, പട്ടം പി.ഒ., തിരുവനന്തപുരം – 695004 എന്ന വിലാസത്തിലോ, 0471 – 2440911 എന്ന ഫോണ്‍ നമ്പരിലോ, principaldtctvm@gmail.com എന്ന ഇ-മെയില്‍ വിലാസത്തിലോ ബന്ധപ്പെടാവുന്നതാണ്.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *