മഴ സമയത്ത് കന്നുകാലികളില്‍ അകിട് വീക്ക രോഗ സാധ്യത കൂടുതലായതിനാല്‍ പാല്‍ കറന്ന
ശേഷം ടിങ്ച്ചര്‍ അയഡിന്‍ ലായനിയില്‍ മുലക്കാമ്പുകള്‍ 7 സെക്കന്‍ഡ് നേരം മുക്കി വെക്കുക. മഴ സമയത്ത് തൊഴുത്തിലെ വെള്ളക്കെട്ടില്‍ അധിക നേരം കന്നുകാലികള്‍ നിക്കാനിടയായാല്‍ കുളമ്പ് ചീയല്‍ രോഗം ഉണ്ടാകാനുള്ള സാധ്യതയുള്ളതിനാല്‍ പൊട്ടാസ്യം പെര്‍മഗ്നറ്റ് ലായനി ഉപയോഗിച്ച് ദിവസവും 3 നേരം കുളമ്പു വൃത്തിയാക്കുക. മഴക്കാലത്ത് കന്നുകുട്ടികളില്‍ ന്യുമോണിയ ബാധ വരാനുള്ള സാധ്യതയുള്ളതിനാല്‍ തൊഴുത്തിലെ ചോര്‍ച്ച പരിഹരിക്കുകയും വെള്ളക്കെട്ട് ഒഴിവാകുകയും ചെയ്യണം. ബാഹ്യപരാദങ്ങളായ കൊതുക്, കടിയീച്ചകള്‍ തുടങ്ങിയവയുടെ ഉപദ്രവം തടയുന്നതിനായി ചാണക കുഴികളില്‍ കുമ്മായം വിതറുക പ്രസവാനന്തരം പശുക്കള്‍ക്കും കന്നുകിടാങ്ങള്‍ക്കും ശരീരഭാരത്തിനനുസരിച്ച് വിരമരുന്ന് നല്‍കാന്‍ ശ്രദ്ധിക്കുക.
മഴക്കാലത്ത് പശുക്കള്‍ക്ക് ഇളം പുല്ല് അധികമായി നല്‍കി വരുന്നത് മൂലം ശരീരത്തിലെ മഗ്നീഷ്യം കുറഞ്ഞ് ഗ്രാസ് റ്റെറ്റനി എന്ന രോഗത്തിന് കാരണമാകുന്നു.
പേശി വലിയല്‍, തല പിറകിലോട്ട് ചരിക്കുക, വായില്‍ നിന്നും നുരയും പതയും വരല്‍, കൈകാലുകള്‍ നിലത്തടിക്കുക, ശ്വാസ തടസ്സം തുടങ്ങിയവയാണ് ഇതിന്റെ രോഗ ലക്ഷണം.
രോഗം പ്രതിരോധിക്കുന്നതിനായി മഗ്നീഷ്യം ഓക്‌സൈഡ് മഗ്നീഷ്യം ക്ലോറൈഡ് എന്നിവ 30 – 60 ഗ്രാം വരെ ദിനം പ്രതി തീറ്റയില്‍ ഉള്‍പ്പെടുത്തുക.
Thursday, 12th December 2024
Leave a Reply