* മഴ സമയത്ത് തൊഴുത്തിലെ വെള്ളക്കെട്ടില്‍ അധിക നേരം കന്നുകാലികള്‍ നിക്കാന്‍ ഇടയായാല്‍ കുളമ്പ് ചീയല്‍ രോഗം ഉണ്ടാകാനുള്ള സാധ്യതയുള്ളതിനാല്‍ വളരെ നേര്‍പ്പിച്ച പൊട്ടാസ്യം പെര്‍മാംഗനേറ്റ് ലയനിയോ 20 % ഫോര്‍മാലിന്‍ ലയനിയോ ഉപയോഗിച്ച് ദിവസവും 2 നേരം കുളമ്പു വൃത്തിയാക്കുക.
* മഴക്കാലത്ത് കന്നുകുട്ടികളില്‍ ശ്വാസകോശരോഗങ്ങള്‍ വരുവാനുള്ള സാധ്യതയുള്ളതിനാല്‍ തൊഴുത്തിലെ ചോര്‍ച്ച പരിഹരിക്കുകയും വെള്ളക്കെട്ട് ഒഴിവാക്കുകയും ചെയ്യണം
* മഴ സമയത്ത് കന്നുകാലികളില്‍ അകിട് വീക്ക രോഗ സാധ്യത കൂടുതലായതിനാല്‍ പാല്‍ കറന്ന ശേഷം ടിങ്ച്ചര്‍ അയഡിന്‍ ലായനിയിലോ ഭീറ്റാഡിന്‍ ലായനിയിലോ കാമ്പുകള്‍ മുക്കേണ്ടതാണ്.
* ബാഹ്യപരാദങ്ങളായ കൊതുക്, കടിയീച്ചകള്‍ തുടങ്ങിയവയുടെ ഉപദ്രവം തടയുന്നതിനായി ചാണക കുഴികളില്‍ കുമ്മായം വിതറുക.
* കന്നുകാലികളെ ഉറപ്പുള്ള മേല്‍ക്കൂരയ്ക്കടിയില്‍ പാര്‍പ്പിക്കുക, തൊഴുത്തില്‍ വെള്ളം കെട്ടി നില്‍ക്കുന്ന അവസ്ഥ ഒഴിവാക്കുകയും ചെയ്യുക.
* കാലിത്തീറ്റ ഈര്‍പ്പം ഏല്‍ക്കാതെ സൂക്ഷിക്കുകയും ചെയുക.
Monday, 9th March 2026






Leave a Reply