2023-24 വര്‍ഷത്തേയ്ക്കുള്ള സംസ്ഥാന കര്‍ഷക അവാര്‍ഡുകള്‍ക്ക് കൃഷി വകുപ്പ് അപേക്ഷ ക്ഷണിച്ചു. മിത്രാ നികേതന്‍ പത്മശ്രീ. കെ. വിശ്വനാഥന്‍ മെമ്മോറിയല്‍ നെല്‍ക്കതിര്‍ അവാര്‍ഡ്, സിബി കല്ലിങ്കല്‍ സ്മാരക കര്‍ഷകോത്തമ, യുവ കര്‍ഷക, യുവ കര്‍ഷകന്‍, കേര കേസരി, ഹരിതമിത്ര, കര്‍ഷക ജ്യോതി. കര്‍ഷകതിലകം (വനിത) ശ്രമശക്തി, ക്ഷോണീസംരക്ഷണ, മികച്ച ജൈവ കൃഷി നടത്തുന്ന ആദിവാസി ഊര്, പൈതൃക കൃഷി/ വിത്ത് വിതരണം/ സംരക്ഷണം/വിളകളുടെ സംരക്ഷണം പ്രവര്‍ത്തനം നടത്തുന്ന ആദിവാസി ഊര്, മികച്ച റസിഡന്റ് അസോസിയേഷന്‍, ഹൈടെക് കര്‍ഷകന്‍, കര്‍ഷക തിലകം, (സ്‌കൂള്‍ വിദ്യാര്‍ത്ഥിനി), കര്‍ഷക പ്രതിഭ (സ്‌കൂള്‍ വിദ്യാര്‍ത്ഥി) മികച്ച ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ കര്‍ഷക പ്രതിഭ, മികച്ച കലാലയ കര്‍ഷക പ്രതിഭ, മികച്ച ഫാം ഓഫീസര്‍, മികച്ച ജൈവ കര്‍ഷകന്‍, മികച്ച തേനീച്ച കര്‍ഷകന്‍, മികച്ച കൂണ്‍ കര്‍ഷകന്‍, തുടങ്ങിയ അവാര്‍ഡുകള്‍ക്കാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. മികച്ച കൃഷി ഭവനുളള അവാര്‍ഡിനൊപ്പം മികച്ച തദ്ദേശസ്വയംഭരണ സ്ഥാപനം ഉല്‍പാദന മേഖലയിലും സേവനമേഖലയിലെയും മൂല്യവര്‍ദ്ധിത മേഖലയിലെയും മികച്ച കൃഷിക്കൂട്ടങ്ങള്‍ക്കും മികച്ച പ്രാഥമിക കാര്‍ഷിക വായ്പ സഹകരണ സംഘത്തിനുമാണ് പുതുതായി പുരസ്‌കാരങ്ങള്‍ ഏര്‍പ്പെടുത്തിയിത്. വി.വി. രാഘവന്‍ മെമ്മോറിയല്‍ അവാര്‍ഡിന് പുറമേ ഏറ്റവും മികച്ച ഗ്രൂപ്പ് ഫാമിംഗ് സമിതികള്‍ക്കുള്ള മിത്രാനികേതന്‍ പത്മശ്രീ കെ. വിശ്വനാഥന്‍ മെമ്മോറിയല്‍ നെല്‍ക്കതിര്‍ അവാര്‍ഡ് ഏറ്റവും മികച്ച കര്‍ഷകനുള്ള സിബി കല്ലിങ്കല്‍ സ്മാരക കര്‍ഷകോത്തമ അവാര്‍ഡ് എന്നിവയാണ് പുരസ്‌കാരങ്ങളില്‍ വ്യക്തികളുടെ സ്മരണാര്‍ത്ഥം നല്‍കുന്നത് കൂടാതെ മികച്ച ചക്ക സംസ്‌കരണ കര്‍ഷകന്‍/ ഗ്രൂപ്പുകള്‍, പച്ചക്കറി കൃഷി പദ്ധതി, ജൈവ കൃഷി പദ്ധതി പ്രകാരമുള അവാര്‍ഡുകള്‍ക്കും കര്‍ഷകരുടെ കണ്ടുപിടുത്തങ്ങള്‍ക്കുള്ള ഇന്നവേഷന്‍ അവാര്‍ഡ്, മികച്ച കയറ്റുമതി സംരഭകന്‍ ഗ്രൂപ്പുകള്‍ മികച്ച വിളവെടുപ്പാനന്തര പരിചരണ മുറകള്‍ നടത്തുന്ന കര്‍ഷകര്‍, ഗ്രൂപ്പുകള്‍ എന്നീ അവാര്‍ഡുകള്‍ക്കും അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. അപേക്ഷകള്‍ ഇടുക്കി ജില്ലയിലെ കൃഷി ഭവനുകളില്‍ 2023 ജൂലൈ 7 വരെ സ്വീകരിക്കുന്നതായിരിക്കും. കൃഷി ഭവനും പഞ്ചായത്തിനും കര്‍ഷകരെ വിവിധ അവാര്‍ഡുകള്‍ക്കായി നാമനിര്‍ദ്ദേശം ചെയ്യാവുന്നതാണ്. ക്ഷോണി സംരക്ഷണ അവാര്‍ഡിനുള്ള അപേക്ഷകള്‍ അതാത് ജില്ലാ മണ്ണ് സംരക്ഷണ ഓഫീസര്‍ക്കും കര്‍ഷക ഭാരതി അവാര്‍ഡിനുളള അപേക്ഷകള്‍ പ്രിന്‍സിപ്പല്‍ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍, ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോക്കുമാണ് സമര്‍പ്പിക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍www.fibkerala.gov.in, www.keralaagriculture.gov.in എന്നീ വെബ്‌സൈറ്റില്‍ ലഭ്യമാണ്.
Leave a Reply