കൃഷിവകുപ്പും കേരള കാര്‍ഷിക സര്‍വകലാശാലയും സംയുക്തമായി വയനാട്, അമ്പലവയല്‍, പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ ജനുവരി 1 മുതല്‍ 15 വരെ പൂപ്പൊലി 2023 സംഘടിപ്പിക്കുന്നു. ആയിരത്തില്‍പ്പരം ഇനങ്ങളോടു കൂടിയ റോസ് ഗാര്‍ഡന്‍, ഡാലിയ ഗാര്‍ഡന്‍, വിശാലമായ ഗ്ലാഡിയോലസ് തോട്ടം, തായ്‌ലാന്‍ഡില്‍ നിന്നും ഇറക്കുമതി ചെയ്ത ഓര്‍ക്കിഡുകള്‍, നെതര്‍ലാന്‍ഡില്‍ നിന്നുളള ലിലിയം ഇനങ്ങള്‍ തുടങ്ങിയവയുടെ വര്‍ണ്ണ വിസ്മയമാണ് ഈ പുഷ്‌പോത്സവത്തില്‍ ഒരുക്കിയിരിക്കുന്നത്. കര്‍ഷകര്‍ക്കും കാര്‍ഷിക മേഖലയിലെ ഉദ്യോഗസ്ഥര്‍ക്കും വിജ്ഞാനം പകരുന്ന സെമനാറുകളും മേളയില്‍ സംഘടിപ്പിക്കുന്നുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് 04936 260421, 260561, 9496860421 എന്നീ ഫോണ്‍ നമ്പരുകളില്‍ ബന്ധപ്പെടുക.
Thursday, 12th December 2024
Leave a Reply