നെല്ല് പൂക്കുന്നത് മുതല്‍ മൂപ്പെത്തുന്നത് വരെയുള്ള ഘട്ടങ്ങളില്‍ നെല്ലിനെ ആക്രമിക്കുന്ന ഒരു കീടമാണ് ചാഴി. ഇവയെ പ്രതിരോധിക്കുന്നതിനായി വയലിലും വരമ്പത്തും ഉള്ള കളകള്‍ പൂര്‍ണമായും നശിപ്പിക്കുക. നെല്ലില്‍ ചാഴിയുടെ ആക്രമണം ശ്രദ്ധയില്‍പെടുകയാണെങ്കില്‍ മത്തി ശര്‍ക്കര മിശ്രിതം 20 മില്ലി ഒരു ലിറ്റര്‍ വെള്ളത്തില്‍ ചേര്‍ത്ത് തളിക്കാവുന്നതാണ്. ആക്രമണം രൂക്ഷമാകുകയാണെങ്കില്‍ രാസകീടനാശിനിയായ സൈപ്പര്‍ മെത്രിന്‍ 10 % ഇ.സി. 0.5 മില്ലി 1 ലിറ്റര്‍ വെള്ളത്തില്‍ എന്ന തോതില്‍ തളിക്കാവുന്നതാണ്. ചാഴിയ്‌ക്കെതിരെ കീടനാശിനികള്‍ തളിക്കുമ്പോള്‍ രാവിലെ 9 മണിക്ക് മുമ്പോ വൈകിട്ട് 3 മണിക്ക് ശേഷമോ ആയിരിക്കണം അല്ലെങ്കില്‍ മരുന്ന് തളി പരാഗണത്തെ പ്രതികൂലമായി ബാധിക്കും.
കാര്‍ഷിക കാലാവസ്ഥാനുബന്ധ വിവരങ്ങള്‍ക്ക് 9446093329, 9778764946 എന്നീ ഫോണ്‍ നമ്പരുകളില്‍ ബന്ധപ്പെടുക;
Leave a Reply