തുടര്‍ച്ചയായ മഴയും വെളളക്കെട്ടും മൂലം പയറില്‍ ഫ്യൂസേരിയം മൂലമുളള വാട്ടരോഗം കാണാന്‍ ഇടയുണ്ട്. ഇതിനെ നിയന്ത്രിക്കുന്നതിനായി 2 ഗ്രാം ബാവിസ്റ്റിന് അല്ലെങ്കില്‍ രണ്ട് മി.ലി കോണ്ട്ടാഫ് ഒരു ലിറ്റര്‍ വെളളത്തില്‍ എന്ന തോതില്‍ മണ്ണു കുതിരത്തക്കവിധം 15 ദിവസം ഇടവിട്ട് മാറി മാറി ഒഴിച്ചു കൊടുക്കാവുന്നതാണ്. മഴക്കാലത്ത് പയര്‍, മുളക് എന്നിവയില്‍ കരിവളളിക്കേട് എന്ന രോഗം കാണാനിടയുണ്ട്. പ്രതിവിധിയായി ഒരു ശതമാനം വീര്യമുളള ബോര്‍ഡോമിശ്രിതം കലക്കി തളിക്കുക. അല്ലെങ്കില്‍ 20 ഗ്രാം സ്യൂഡോമോണാസ് ഒരു ലിറ്റര്‍ വെളളത്തില്‍ കലക്കി തളിക്കുക. മഴയില്ലാത്ത സമയത്തു മാത്രം കീടനാശിനി പ്രയോഗം നടത്തുക.
നീര്‍വാര്‍ച്ച കുറഞ്ഞ സ്ഥലങ്ങളില്‍ പൈനാപ്പിളിന് കുമിള്‍ ബാധ മൂലം വേരു ചീയലും തണ്ടു ചീയലും കണ്ടുവരുന്നു. രോഗം ബാധിച്ച ചെടിയുടെ മധ്യഭാഗത്തുളള ഇലകള്‍ എളുപ്പത്തില്‍ ഊരിപ്പോരുന്നതും അവയുടെ കടഭാഗം അഴുകി ദുര്‍ഗന്ധം വമിക്കുന്നതുമാണ് പ്രധാന ലക്ഷണങ്ങള്‍. സ്യൂഡോമോണാസ് എന്ന ബാക്ടീരയപ്പൊടി 20 ഗ്രാം / ഒരു ലിറ്റര്‍ വെളളത്തില്‍ എന്ന അളവില്‍ കലര്‍ത്തി മണ്ണ് കുതിര്ക്കുന്നവിധം ഒഴിച്ചുകൊടുക്കുന്നത് വഴി രോഗം വരുന്നത് തടയാം. ഇതോടൊപ്പം വേരില്‍ മീലിമുട്ടകളും കാണുന്നുണ്ട്. വെര്‍ട്ടിസീലിയം എന്ന ജീവാണു 20 ഗ്രാം ഒരു ലിറ്റര്‍ വെളളത്തില്‍ എന്ന തോതില്‍ വേരുഭാഗത്ത് ഒഴിച്ചു കൊടുത്ത് ഇവയെ നിയന്ത്രിക്കാം.
Thursday, 12th December 2024
Leave a Reply