Thursday, 12th December 2024

പത്തനംതിട്ട ജില്ലയില്‍ അഗ്രിക്കള്‍ച്ചറല്‍ ടെക്‌നോളജി മാനേജ്‌മെന്റ് ഏജന്‍സി (ആത്മ)യില്‍ ബ്ലോക്ക് ടെക്‌നോളജി മാനേജര്‍ തസ്തികയിലേയ്ക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിനായി ഫെബ്രുവരി 8-ന് രാവിലെ 11 മണിക്ക് പന്തളം കടയ്ക്കാവൂര്‍ പ്രവര്‍ത്തിക്കുന്ന ആത്മ പ്രോജക്ട് ഡയറക്ടറുടെ ഓഫിസില്‍ വച്ച് വാക്-ഇന്‍-ഇന്റര്‍വ്യൂ നടത്തുന്നു. കൃഷി/വെറ്ററിനറി/ഡെയറി/ഫിഷറീസ് എന്നിവയിര്‍ ബിരുദാനന്തര ബിരുദമാണ് യോഗ്യത. സര്‍ക്കാര്‍ സ്ഥാപനങ്ങളിലുളള രണ്ട് വര്‍ഷത്തില്‍ കുറയാത്ത പ്രവര്‍ത്തിപരിചയം അഭികാമ്യമാണ്. താല്‍പര്യമുളളവര്‍ ഫെബ്രുവരി 8-ന് രാവിലെ 10.30 മണിക്ക് പൂരിപ്പിച്ച ബയോഡേറ്റയും അസല്‍ സര്‍ട്ടിഫിക്കറ്റും സഹിതം ആത്മ പ്രോജക്ട് ഡയറക്ടറുടെ ഓഫീസില്‍ ഹാജരാകേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 04734-296180, 9383471982 എന്നീ ഫോണ്‍ നമ്പരുകളിലോ, പന്തളം കടയ്ക്കാട് പ്രവര്‍ത്തിക്കുന്ന ആത്മ പ്രോജക്ട് ഡയറക്ടറുടെ ഓഫീസിലോ ബന്ധപ്പെടുക.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *