കൂത്താട്ടുകുളം പാലക്കുഴ സ്വദേശി അനി പുന്നത്താനം കണ്ടുപിടിച്ച കുരുമുളക് മെതിച്ചെടുക്കാനുള്ള ചെറുയന്ത്രം കര്‍ഷകര്‍ക്ക് വളരെ പ്രയോജനപ്പെട്ടതാണ്. കാലുകൊണ്ട് കുരുമുളക് മെതിക്കുകയാണല്ലോ സാധാരണ ചെയ്യാറുള്ളത്. എന്നാല്‍ ആ ബുദ്ധിമുട്ട് ഒഴിവാക്കാന്‍ സാധിക്കും ഈ ചെറു യന്ത്രത്തിലൂടെ. റബ്ബര്‍ റോളറില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് കൈകള്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ചെറു യന്ത്രമാണ് ആദ്യം കണ്ടുപിടിച്ചത്. കൂടുതല്‍ എളുപ്പമാകുന്ന രീതിയില്‍ മോട്ടോര്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കാവുന്ന രീതിയില്‍ യന്ത്രം പരിഷ്‌ക്കരിക്കുകയുണ്ടായി. മണിക്കൂറില്‍ 300 കിലോ മുളക് വരെ ഈ യന്ത്രം ഉപയോഗിച്ച് മെതിച്ചെടുക്കുവാന്‍ സാധിക്കും. സ്‌പൈസസ് ബോര്‍ഡ് അധികൃതരും ഈ യന്ത്രത്തെ കുറിച്ച് വിലയിരുത്തുകയുണ്ടായി. രണ്ട് രീതിയില്‍ പ്രവര്‍ത്തിക്കുന്ന യന്ത്രമാണ് ഇപ്പോള്‍ ഉള്ളത്. ഒരു വശത്ത് ഹാന്റിലും അതുപോലെതന്നെ മോട്ടോര്‍ ഘടിപ്പിച്ചുകൊണ്ടും ഇത് പ്രവര്‍ത്തിക്കാനായിട്ട് സാധിക്കും. പഴുത്ത മണികളൊന്നും ചതഞ്ഞ് പോകുകയില്ല. കൂടാതെ കുരുമുളക് മണികളും തിരിയും രണ്ട് ഭാഗത്തായിട്ടാണ് പുറത്തുവരാറുള്ളത്.
കൂടുതല്‍ വിവരങ്ങള്‍ക്ക് : അനി പുന്നത്താനം – 9605087608
Thursday, 12th December 2024
Leave a Reply