ക്ഷീര വികസന വകുപ്പിന്റെ കീഴിലുള്ള ഓച്ചിറ ക്ഷീരോത്പന്ന നിര്‍മ്മാണ പരിശീലന വികസന കേന്ദ്രത്തില്‍ വച്ച് ഡിസംബര്‍ 26 മുതല്‍ ഡിസംബര്‍ 31 വരെയുള്ള 6 ദിവസങ്ങളിലായി ശാസ്ത്രീയ പശു പരിപാലനം എന്ന വിഷയത്തില്‍ ക്ലാസ്സ് റൂം പരിശീലന പരിപാടി ഉണ്ടായിരിക്കുന്നതാണ്. പരിശീലനത്തില്‍ പങ്കെടുക്കുന്നവന്‍ രണ്ട് ഡൊസ് കോവിഡ് വാക്‌സിന്‍ സ്വീകരിച്ചവരും ആയതിന്റ സര്‍ട്ടിഫിക്കറ്റ് ഉളളവരും ആയിരിക്കണം. രജിസ്‌ട്രേഷന്‍ ഫീസ് 20 രൂപ. പരിശീലനാര്‍ത്ഥികള്‍ക്ക് അര്‍ഹമായ റ്റിഎ, ഡിഎ ഉണ്ടായിരിക്കുന്നതാണ്. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 40 പേര്‍ക്കാണ് പ്രവേശനം. താല്‍പര്യമുള്ള പരിശീലനാര്‍ത്ഥികള്‍ 2022 ഡിസംബര്‍ 24 ന് വൈകുന്നേരം 5 മണിക്ക് മുമ്പായി 8075028868, 9947775978, 0476-2698550 എന്നീ ഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെട്ട് പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. പരിശീലനത്തിനെത്തുന്നവര്‍ ആധാര്‍ കാര്‍ഡ്, കോവിഡ് വാക്‌സിനേറ്റഡ് സര്‍ട്ടിഫിക്കറ്റ്, ബാങ്ക് പാസ്സ് ബുക്കിന്റെ പകര്‍പ്പ് എന്നിവ ഹാജരാക്കേണ്ടതാണ്.
Thursday, 12th December 2024
Leave a Reply