റബ്ബര്‍ബോര്‍ഡിന്റെ കീഴിലുള്ള ഇന്ത്യന്‍ റബ്ബര്‍ഗവേഷണകേന്ദ്രത്തിലെ എഞ്ചിനീയറിങ് ആന്റ് പ്രോസ്സസിങ് ഡിവിഷനില്‍ സിവില്‍, ഇലക്ട്രിക്കല്‍ വിഭാഗങ്ങളിലേക്ക് ‘എഞ്ചിനീയറിങ് ട്രെയിനികളെ താല്‍കാലികാടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് ‘വാക്ക് ഇന്‍ ഇന്റര്‍വ്യൂ’ നടത്തുന്നു. അപേക്ഷകര്‍ക്ക് സിവില്‍/ഇലക്ട്രിക്കല്‍ വിഷയങ്ങളില്‍ എഞ്ചിനീയറിങ് ബിരുദം ഉണ്ടായിരിക്കണം. 2022 ജനുവരി 01-ന് 25 വയസ്സ് പൂര്‍ത്തിയാകാത്തവര്‍ 2022 നവംബര്‍ 01-ന് രാവിലെ 9 മണിക്ക് കോട്ടയത്ത് പുതുപ്പള്ളിയിലുള്ള ഇന്ത്യന്‍ റബ്ബര്‍ഗവേഷണകേന്ദ്രത്തില്‍ വയസ്സ്, വിദ്യാഭ്യാസയോഗ്യത, പ്രവൃത്തിപരിചയം തുടങ്ങിയവ തെളിയിക്കുന്നതിനുള്ള ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളുമായി പ്രോസ്സസിങ് ആന്റ് ക്വാളിറ്റി കണ്‍ട്രോള്‍ ജോയിന്റ് ഡയറക്ടര്‍ മുമ്പാകെ ഹാജരാകേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് www.rubberboard.gov.in സന്ദര്‍ശിക്കുകയോ 0481 2353311 (എക്സ്റ്റന്‍ഷന്‍236) എന്ന ഫോണ്‍ നമ്പരില്‍ ബന്ധപ്പെടുകയോ ചെയ്യുക.
Tuesday, 29th April 2025
Leave a Reply