പ്രധാനമന്ത്രി ബസല്‍ ബീമാ യോജനയിലും കാലാവസ്ഥ ഇന്‍ഷുറന്‍സ് പദ്ധതിയിലും കര്‍ഷകര്‍ക്ക് ചേരേണ്ട അവസാന തീയതി ജൂലൈ 31 ആണ.് പദ്ധതിയില്‍ ചേരാന്‍ ആഗ്രഹിക്കുന്ന കര്‍ഷകര്‍ ഏറ്റവും അടുത്തുള്ള സി എസ് സി ഡിജിറ്റല്‍ സേവാ കേന്ദ്രങ്ങളെയോ അക്ഷയ കേന്ദ്രങ്ങളെയോ അംഗീകൃത ഇന്‍ഷുറന്‍സ് കമ്പനി പ്രതിനിധികളെയോ സമീപിക്കേണ്ടതാണ.് ഈ വര്‍ഷം മുതല്‍ പോസ്റ്റ് ഓഫീസ് വഴിയും ചേരാവുന്നതാണ്. ഏറ്റവും പുതിയ ആധാറിന്റെയും ബാങ്ക് പാസ് ബുക്കിന്റെയും നികുതി ചീട്ട്/പാട്ടചീട്ടിന്റെയും കോപ്പികള്‍ സമര്‍പ്പിക്കേണ്ടതാണ്. കര്‍ഷകര്‍ ഇന്‍ഷ്വര്‍ ചെയ്യാനുദ്ദേശിക്കുന്ന വിസ്തീര്‍ണ്ണത്തിന് തുല്യമായ നികുതി പാട്ടച്ചീട്ട് സമര്‍പ്പിക്കേണ്ടതാണ്. കൂടാതെ സാധുവായ ആധാര്‍ ബന്ധിത ബാങ്ക് അക്കൗണ്ട് വിവരങ്ങളും നല്‍കേണ്ടതാണ്. വിജ്ഞാപിത വിളകള്‍ക്ക് വായ്പ എടുത്ത കര്‍ഷകരെ അതാത് ബാങ്കുകള്‍ തന്നെ ചേര്‍ക്കേണ്ടതാണ്. പ്രധാനമന്ത്രി വിള ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളിലെ നെല്‍കൃഷിയും എല്ലാ ജില്ലകളിലെയും വാഴയും മരിച്ചീനിയുമാണ് വിജ്ഞാപനം ചെയ്തിട്ടുള്ളത്. കാലാവസ്ഥ വിള ഇന്‍ഷുറന്‍സ് പദ്ധതിയില്‍ നെല്ല്, വാഴ, കുരുമുളക്, മഞ്ഞള്‍, ഇഞ്ചി, കൈതച്ചക്ക, ജാതി, കൊക്കോ, കരിമ്പ്, ഏലം, കവുങ്ങ്, തക്കാളി, ചോളം, റാഗി, തിന മുതലായ ചെറു ധാന്യങ്ങള്‍, പച്ചക്കറികള്‍ എന്നീ വിളകളാണ് വിജ്ഞാപനം ചെയ്തിട്ടുള്ളത്. പ്രധാനമന്ത്രി വിള ഇന്‍ഷുറന്‍സ് പദ്ധതിയില്‍ വിള നാശത്തിനുള്ള നഷ്ടപരിഹാരം സീസണ്‍ കഴിഞ്ഞ് സര്‍ക്കാര്‍ സമര്‍പ്പിക്കുന്ന പഞ്ചായത്ത് തലത്തിലുള്ള വിളവിന്റെ ഡാറ്റ പ്രകാരമാണ് പ്രധാനമായും തിട്ടപ്പെടുത്തുന്നത്. കാലാവസ്ഥ വിള ഇന്‍ഷുറന്‍സ് പദ്ധതിയില്‍ സീസണ്‍ കഴിഞ്ഞ കാലാവസ്ഥാ നിലയങ്ങളില്‍ നിന്നും ലഭിക്കുന്ന കാലാവസ്ഥ ഡേറ്റ പ്രകാരമാണ് പ്രധാനമായും നഷ്ടപരിഹാരം നിര്‍ണ്ണയിക്കുന്നത്. കൂടാതെ വെള്ളപ്പൊക്കം, മണ്ണിടിച്ചില്‍, ശക്തിയായ കാറ്റ്, വാഴ, ജാതി, കവുങ്ങ്, കുരുമുളക്, ഏലം, കൊക്കോ എന്നീ വിളകള്‍ക്ക് മാത്രം എന്നിവ കൊണ്ടുണ്ടാകുന്ന വിള നഷ്ടങ്ങള്‍ക്ക് വ്യക്തിഗത ഇന്‍ഷുറന്‍സ് പരിരക്ഷ ലഭ്യമാണ്. വിളയുടെ വളര്‍ച്ചഘട്ടത്തെ അടിസ്ഥാനമാക്കി ജോയിന്‍ കമ്മിറ്റിയുടെ ഇന്‍സ്‌പെക്ഷന്‍ റിപ്പോര്‍ട്ട് പ്രകാരം ആയിരിക്കും നഷ്ടപരിഹാര നിര്‍ണ്ണയം. ഇപ്രകാരമുള്ള നഷ്ടപരിഹാര നിര്‍ണ്ണയം പ്രധാനമന്ത്രി ഇന്‍ഷുറന്‍സ് പദ്ധതിയില്‍ വെള്ളപ്പൊക്കം കൊണ്ടുണ്ടാകുന്ന വിള നഷ്ടങ്ങള്‍ക്ക് വാഴയ്ക്കും മരിച്ചീനിക്കും ലഭ്യമാണ്. മേല്‍പ്പറഞ്ഞ കാരണങ്ങള്‍ കൊണ്ട്് നഷ്ടം സംഭവിച്ചാല്‍ 72 മണിക്കൂറിനുള്ളില്‍ വായ്പ എടുത്ത ബാങ്കിനെയോ കൃഷിഭവനേയോ എഐസി യെ നേരിട്ടോ കര്‍ഷകര്‍ മേഖാമൂലം അറിയിക്കേണ്ടതാണ്.
Thursday, 12th December 2024
Leave a Reply