ഒല്ലൂര്‍ നിയോജക മണ്ഡലത്തില്‍ നടപ്പിലാക്കുന്ന സമഗ്ര കാര്‍ഷിക വികസന പദ്ധതിയായ’ഒല്ലൂര്‍ കൃഷി സമൃദ്ധി’ യുടെയും ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്തിന്റെയും ആഭിമുഖ്യത്തില്‍ ഏപ്രില്‍ 13,14 തീയതികളില്‍ കാര്‍ഷിക സംരംഭകത്വ മേള സംഘടിപ്പിക്കുന്നു. കേരള സര്‍ക്കാരിന്റെ 100 ദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി കൃഷി വകുപ്പ് നടപ്പിലാക്കുന്ന ബൃഹദ് പദ്ധതിയായ ഞങ്ങളും കൃഷിയിലേക്ക് എന്ന പരിപാടിയുടെ ഭാഗമായി, എല്ലാവരേയും കൃഷിയിലേക്ക് ആകര്‍ഷിക്കുന്നതിനും കാര്‍ഷിക മേഖലയില്‍ സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിനും ഉദ്ദേശിച്ച് നടത്തുന്ന ഈ മേളയുടെ ഉദ്ഘാടനം, ഏപ്രില്‍ 13 ന് രാവിലെ 10 ന്, ബഹു. റവന്യു വകുപ്പ് മന്ത്രി അഡ്വ. കെ.രാജന്‍ നിര്‍വഹിക്കും. തുടര്‍ന്ന് കാര്‍ഷിക മേഖലയിലെ സംരംഭകത്വ വികസനത്തിന് സഹായകമായ സെമിനാറുകളും സംരംഭകരുമായി അനുഭവം പങ്കു വയ്ക്കലും ഉണ്ടായിരിക്കും. മേളയുടെ രണ്ടാം ദിവസമായ ഏപ്രില്‍ 14 -ന് 11 മണിക്ക് സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനം റവന്യു വകുപ്പ് മന്ത്രി അഡ്വ. കെ.രാജന്‍ നിര്‍വഹിക്കും.
Thursday, 12th December 2024
Leave a Reply